- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെർത്തിലെ സാലി വർഗീസിന്റെ മരണം കോവിഡ് ബാധിച്ചതിന് ശേഷം ഉണ്ടായ ന്യുമോണിയക്ക് ചികിത്സയിലിരിക്കെ; ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം എത്തിയത് ഷോപ്പിങ്ങിനു പോകാൻ തയാറാകുന്നതിനിടെ; എറണാകുളം സ്വദേശിനിയായ നഴ്സിന് വ്യാഴാഴ്ച്ച മലയാളി സമൂഹം വിട ചൊല്ലും
വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്തിൽ സാലി വർഗീസ് മരണവാർത്തയുടെ ഞെട്ടലിലാണ് മലയാളി സമൂഹം.കോവിഡിന് ശേഷം ന്യൂമോണിയ വന്ന് ചികിത്സയിലായിരുക്കെ ഹൃദയാഘാതത്തിന്റെ രൂപത്തിലാണ് സാലിയെ മരണം വിളിച്ചത്.ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ നഴ്സ് ആയിപ്രവർത്തിച്ചു വരികയായിരുന്നു 47 കാരിയായ സാലി വർഗിസ്.
സംസ്‌കാരം ഓഗസ്റ്റ് 11-ന് രാവിലെ 10-ന് ഗ്രീന്മൗണ്ടിലെ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പള്ളിയിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. തുടർന്ന് ശുശ്രൂഷകൾക്കു ശേഷം മിഡ്‌ലാൻഡ് സെമിത്തേരിയിൽ സംസ്‌കാരം നടത്തും.
മിഡ്‌ലാൻഡിൽ താമസിക്കുന്ന രാജു പുലവിങ്കലിന്റെ ഭാര്യയാണ് സാലി. കോവിഡിനെതുടർന്ന് ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ജൂലൈ 22-നു വൈകിട്ട് വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഷോപ്പിങ്ങിനു പോകാൻ തയാറാകുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ലിഞ്ചു (24), ലിജോ (21), ലിനോ (11) എന്നിവർ മക്കളാണ്.
പെരിന്തൽമണ്ണ മേലാറ്റൂർ പാതിരിക്കോട് സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവകാംഗമാണ് സാലി. എറണാകുളം പെരുമ്പാവൂരിലെ ഐരാപുരം പോക്കാട്ട് വർഗീസിന്റെയും ശോശാമ്മയുടെയും മകളാണ്. ചിന്നമ്മ, മേരി. സാജു. ബീന. ബിജോയ് എന്നിവർ സഹോദരങ്ങളാണ്.