കാനഡ പൊലീസിന്റെ 'ഏറ്റവും അക്രമാസക്തരായ ഗുണ്ടാസംഘങ്ങളുടെ' പട്ടികയിൽ കൂടുതലും ഇന്ത്യക്കാർ. പൊലീസ് പുറത്തിറക്കിയ 11 പേരടങ്ങിയ ഏറ്റവും പുതിയ ഗുണ്ടാ ലിസ്റ്റിൽ 9 പേർ ആണ് ഇന്ത്യൻ വംശജർ. ആയിട്ടുള്ളത്. ഷക്കീൽ ബസ്‌റ(28), അമർപ്‌റീത് ഉംറ (28), ജഗ്ദീപ് ചീമ(30), രവീന്ദർ ശർമ(35), ബരീന്ദർ ധരിവാൾ(39), ആൻഡ്റി സെന്റ് പിയറി (40), ഗുർപ്‌റീത് ധലിവാൾ(35), റിച്ചാർഡ് ജോസഫ് വിറ്റിയോക് (40), അംരൂപ് ഗിൽ(29), സുക്ദീപ് പൻസാൽ(33), സുംദിഷ് ഗിൽ(28) എന്നിവരാണ് ലിസ്റ്റിൽ ഉള്ള ഇന്ത്യൻ വംശജർ.

ഈ വ്യക്തികൾ കൊടും കുറ്റവാളികളാണെന്നും ഇവരിൽ നിന്നും അകലം പാലിക്കണമെന്നും ബ്രിട്ടീഷ് കൊളംബിയ കംബൈൻഡ് ഫോഴ്‌സ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റും വാൻകുവർ പൊലീസും ബി സി റോയൽ കനേഡിയൻ മൗണ്ട് പൊലീസും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.