മനാമ. ഒരു യുഗാന്തര ദീപ്തി പോലെ രാഷ്ട്രീയ കേരളത്തിന്റെ രജത വിഹായസ്സിൽ വെട്ടിത്തിളങ്ങിയ മഹാനായിരുന്നു മർഹും പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെന്ന് കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ പ്രാസംഗികർ ചൂണ്ടികാട്ടി.

കെഎംസിസി ക്കാരുടെ ഓർമകളിലെ തങ്ങൾ എന്ന പരിപാടിസാധാരണക്കാരായ മനുഷ്യരുടെ ഹൃദയങ്ങളിൽ എത്ര ആഴത്തിലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നിറഞ്ഞിരിക്കുന്നത് എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു തങ്ങൾ അനുസ്മരണം.
സംഘാടനത്തിന്റെ വ്യത്യസ്തത കൊണ്ട് വേറിട്ട അനുഭവമായി മാറുകയായിരുന്നു

പതിത ലക്ഷങ്ങളുടെ പടത്തലവനായി പതറാത്ത മനസ്സുമായി
ഈ കർമ്മഭൂമിയെ ശാദ്വലമാക്കിയ ധർമ്മ ചേതസ്സ് അസ്തമിച്ചിട്ട് പതിമൂന്നാമത്തെ വർഷമാണിത്.
പിന്നെയും പിന്നെയും പടി കടന്നെത്തുന്ന ഏതോ കിനാവിന്റെ പദനിസ്വനം പോലെ ആ ഓർമ്മകൾ നമ്മെ വേട്ടയാടുന്നു. നമ്മുടെ നാടും ജനതയും പ്രതിസന്ധിയുടെ ചുഴിയിൽ കറങ്ങി നിൽക്കുമ്പോൾ ജനം തങ്ങളെ ഓർത്തു പോവുകയാണെന്ന് പ്രാസംഗികർ പറഞ്ഞു.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന നിത്യ സ്നേഹത്തിന്റെ ഉറവ വറ്റാത്ത ആ വസന്തം നാമേവരിലും ഒരു വിങ്ങലായി മാറിയിട്ട് 13 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.ശിഹാബ് തങ്ങളെന്ന മഹാമാനുഷികതയുടെ അടയാളപ്പെടുത്തലുകളും അനുഭവങ്ങളും ഓർമകളും പങ്കുവെച്ചുബഹ്റൈൻ കെഎംസിസി ആക്റ്റിങ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലത്തിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങ് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഉത്ഘാടനം ചെയ്തു.

ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലും പുറം അനുസ്മരണ പ്രഭാഷണം നടത്തി, സൽമാനുൽ ഫാരിസ് , എസ് വി ജലീൽ, വി എച്ച് അബ്ദുല്ല,ശംസുദ്ധീൻ വെള്ളികുളങ്ങര,കൂടാതെ വിവിധ വിവിധ ജില്ലാ ഏരിയ നേതാക്കളായ അബ്ദുൽ കരീം മാസ്റ്റർ , എൻ കെ അബ്ദുൽ അസീസ് , ഫിറോസ് കല്ലായി , അബ്ദുൾ റസാഖ് നദ്വി , ഇന്മാസ് ബാബു , ഹുസ്സൈൻ ചിത്താരി , സാഹിൽ തൊടുപുഴ , ഷബീർ അലി , ഇബ്രാഹീം ഹസ്സൻ പുറക്കാട്ടിരി എന്നിവർ തങ്ങളെ അനുസ്മരിച്ചു

ആക്ടിങ് ജനറൽ സെക്രട്ടറി ഒ കെ കാസിം സ്വാഗതം പറഞ്ഞു , ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ പരിപാടി നിയന്ത്രിച്ചു എ പി ഫൈസൽ നന്ദിയും പറഞ്ഞുസംസ്ഥാന ഭാരവാഹികളായ റസാഖ് മൂഴിക്കൽ ഷാഫി പാറക്കട്ട ,കെ കെ സി മുനീർ , റഫീഖ് തോട്ടക്കര , ഷെരീഫ് വില്ല്യാപ്പള്ളി , നിസാർ ഉസ്മാൻ എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി