- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ റോഡുകൾക്ക് ടോൾ ഈടാക്കുമെന്ന വാർത്ത തെറ്റ്; നിഷേധിച്ച് ഗതാഗത മന്ത്രാലയം
സൗദി അറേബ്യയിൽ റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്ന വാർത്തകൾ ഗതാഗത മന്ത്രാലയം തള്ളി. ഒരു വർഷത്തിനുള്ളിൽ റോഡ് ടോൾ ഏർപ്പെടുത്തുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇക്കാര്യം ചർച്ചയിലില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം സൗദിയിലെ മന്ത്രിസഭ റോഡ് നിർമ്മാണത്തിന് മാത്രമായി പ്രത്യേക അഥോറിറ്റിയെ നിയോഗിച്ചിരുന്നു. റോഡ് പദ്ധതികളുടെ നടത്തിപ്പിലും അറ്റകുറ്റപ്പണികളിലും മേൽനോട്ടം വഹിക്കലാണ് അഥോറിറ്റിയുടെ ചുമതല. ഈ പദ്ധതിയിലും ടോൾ പിരിവിന്റെ കാര്യത്തിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പരിശോധിക്കുന്നുണ്ടെന്നായിരുന്നു വാർത്ത.
രാജ്യത്ത് റോഡ് ശൃംഖലകൾ വികസിപ്പിക്കുന്നതിനായി പ്രത്യേക അഥോറിറ്റി തുടങ്ങിയിട്ടുണ്ട്. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കും. സൗദിയിലെ റോഡുകളിൽ ടോൾ ഏർപ്പെടുത്താനുള്ള ഒരു നീക്കവും നിലവിലില്ല. അടുത്ത വർഷം ടോൾ നടപ്പാക്കുമെന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രാലയം വിശദീകരിച്ചു.
പൊതു ഗതാഗത സംവിധാനങ്ങളായ ട്രെയിൻ, മെട്രോ, ബസ്, വിമാന സർവീസുകൾ സൗദിയിൽ വ്യാപകമാക്കുന്നുണ്ട്. റോഡിലെ തിരക്ക് കുറക്കാനും പൊതു ഗതാഗത സംവിധാനം കൂടുതൽ പേർ ഉപയോഗിക്കാനും നിയന്ത്രണങ്ങൾ വേണമെന്ന വാദങ്ങൾ സൗദിയിൽ നടന്ന വിവിധ നഗര പ്ലാനിങ് പദ്ധതി ചർച്ചകളിൽ ഉയർന്നിരുന്നു.'