ജയ്പുർ: രാജസ്ഥാനിൽ നാല് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കാൻ നീക്കം. കുട്ടികൾ മരിക്കുകയും യുവതി രക്ഷപ്പെടുകയും ചെയ്തു. അജ്‌മേർ ജില്ലയിലാണ് സംഭവം. മതിയ (32) ആണ് കുട്ടികളായ കോമൾ (4), റിങ്കു (3), രജ്വീർ (22 മാസം), ദേവ്രാജ് (ഒരുമാസം) എന്നിവരുമായി കിണറ്റിൽ ചാടിയത്.

കുട്ടികളെയും അമ്മയെയും പുറത്തെടുത്തെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. അമ്മയെയും മുതിർന്ന മൂന്നു കുട്ടികളെയും വെള്ളിയാഴ്ച രാത്രിതന്നെ പുറത്തെടുത്തു. ഒരു മാസം പ്രായമായ കുഞ്ഞിനെ ശനിയാഴ്ച രാവിലെയാണ് പുറത്തെടുത്തത്. കുടുംബപ്രശ്‌നത്തെ തുടർന്നാണ് യുവതി കുട്ടികളുമായി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.