മണാലി: റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് രസകരമായ ഒരു മുന്നറിയിപ്പ് സൈൻബോർഡുമായി കുളു പൊലീസ് രംഗത്തെത്തി. മുന്നറിയിപ്പിന്റെ വീഡിയോ അജ്നാസ് കെവി എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള ഉപദേശമാണ് ചെറിയ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

'മദ്യപിച്ചു വാഹനം ഓടിക്കരുത്. മണാലിയിലെ ജയിലിൽ അതിശൈത്യമാണ്' എന്നായിരുന്നു മുന്നറിയിപ്പ്. സൈൻബോർഡിൽ ''സിഗരറ്റ് ശ്വാസകോശത്തെ നശിപ്പിക്കുന്നു'' എന്നും എഴുതിയിട്ടുണ്ട്. ഇത് മണാലിയാണ് ഇവിടെ ഇങ്ങനെയാണ് എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോക്ക് മലയാളിയായ അജ്‌നാസ് നൽകിയ ക്യാപ്ഷൻ.

 
 
 
View this post on Instagram

A post shared by Ajnas kv (@travel_bird__)

ഷെയർ ചെയ്തതോടെ വീഡിയോ ഇന്റർനെറ്റിൽ വൈറലായി. ഇതിന് ആറ് ദശലക്ഷത്തിലധികം വ്യൂസും 300,000-ലധികം ലൈക്കുകളും ലഭിച്ചു. ചിരിക്കുന്ന ഇമോജികളുമായി നെറ്റിസൺസ് കമന്റ് സെക്ഷനിൽ നിറഞ്ഞു. ഒരു ഉപയോക്താവ് സൈൻബോർഡിനെ 'വളരെ ന്യായമായത്' എന്നാണ് വിശേഷിപ്പിച്ചത്. 'മണാലിയിൽ ജയിലിൽ പോകാൻ ഏറ്റവും നല്ല സമയം വേനൽക്കാലമാണ്' എന്ന് മറ്റൊരാൾ കുറിച്ചു.