- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ ചെറുവിമാനം കടലിൽ തകർന്നു വീണു
റിയാദ്: സൗദി ഏവിയേഷൻ ക്ലബ്ബിന്റെ ചെറുവിമാനം കടലിൽ തകർന്നു വീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.38ന് അൽ ഹുദൈദയിലെ ഏവിയേഷൻ ക്ലബ്ബിന്റെ എയർസ്ട്രിപ്പിന് സമീപം കടലിൽ അപകടമുണ്ടായത്. സൗദിയിൽ അസീർ മേഖലയിലെ അൽ ഹരീദയിലാണ് ഏവിയേഷൻ ക്ലബ്ബിന്റെ എച്ച് ഇസെഡ്-എസ്എഎൽ എന്ന ചെറുവിമാനം തകർന്നുവീണത്.
ഹരീദയിലെ ഏവിയേഷൻ ക്ലബ്ബ് റൺവേയിൽ നിന്ന് പറന്നുയർന്ന വിമാനം തൊട്ടടുത്തുള്ള കടലിൽ 30 മീറ്ററോളം അകലെ വീഴുകയായിരുന്നു. പൈലറ്റിനെയും കൂടെയുണ്ടായിരുന്നവരെയും രക്ഷപ്പെടുത്തി. അവരെ അബഹയിലെ അസീർ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ഏവിയേഷൻ അന്വേഷണ ഓഫീസ് അറിയിച്ചു.
Next Story




