ഖരാവർ; ഹരിയാനയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഡൽഹി-റോത്തക് റെയിൽവെ പാതയിൽ ഖരാവർ റെയിൽവെ സ്റ്റേഷന് സമീപമാണ് കൽക്കരിയുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്.

ട്രെയിനിന്റെ എട്ട് ബോഗികൾ പാളം തെറ്റി. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളുടെ യാത്ര മുടങ്ങി.