- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരാഖണ്ഡിലെ മസ്സൂറി-ഡെറാഡൂൺ പാതയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മസ്സൂറി-ഡെറാഡൂൺ പാതയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ബസിൽ 39 യാത്രക്കാരുണ്ടായിരുന്നു. ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസിന്റെ ക്യാമ്പിന് സമീപമായിരുന്നു സംഭവം.
ഡെറാഡൂണിൽ നിന്ന് മസൂറിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പെട്ടെന്ന് സമീപമുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.25ഓടെയായിരുന്നു അപകടം. രക്ഷാപ്രവർത്തനത്തിനായി ഐടിബിപി ക്യാമ്പിലെ പൊലീസുകാർ ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
Next Story