- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആയുധ ലൈസൻസ്: അബ്ബാസ് അൻസാരിയുടെ വസതിയിൽ റെയ്ഡ്
ലക്നൗ: ആയുധ ലൈസൻസിന്റെ പേരിൽ കബളിപ്പിക്കൽ നടത്തിയ അബ്ബാസ് അൻസാരിയുടെ വസതിയിൽ പൊലീസ് റെയ്ഡ്. അബ്ബാസ് അൻസാരിയുടെ ദാറുൽഷഫ ഏരിയയിലെ 107ാം നമ്പർ വസതിയിലാണ് ലക്നൗ പൊലീസ് റെയ്ഡ് നടത്തിയത്.
മുഖ്താർ അൻസാരിയുടെ മകനും മൗ സദർ എംഎൽഎയുമാണ് അബ്ബാസ് അൻസാരി.അബ്ബാസ് അൻസാരിക്കെതിരെ ലക്നൗ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
കഴിഞ്ഞ ദിവസം ലക്നൗവിലെ പ്രാദേശിക കോടതി അബ്ബാസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒരു ലൈസൻസ് എടുത്ത് കബളിപ്പിച്ച് നിരവധി ആയുധങ്ങൾ കൈക്കലാക്കിയതിനും ലക്നൗ പൊലീസിനെ അറിയിക്കാതെ ആയുധ ലൈസൻസ് ഡൽഹിയിലേക്ക് മാറ്റിയതിനും അബ്ബാസ് അൻസാരിക്കെതിരെ കേസുണ്ട്.
Next Story