- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
അനശ്വരഗായകൻ മുഹമ്മദ് റഫിക്ക് കൾച്ചറൽ ഫോറത്തിന്റെ ഓർമ്മ വിരുന്ന്
തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അനുസ്യൂതം ഒഴുകിപ്പരക്കുന്ന മഹാഗായകൻ മുഹമ്മദ് റഫിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വച്ച് കൾച്ചറൽ ഫോറം സംഘടിപ്പിച്ച അനുസ്മരണ സായാഹ്നം. റഫിയുടെ നാദ സൗഭഗം ജീവൻ പകർന്ന് അനശ്വരമാക്കിയ മധുരിത ഗാനങ്ങൾ കോർത്തിണക്കി, പാടിയ ഓരോ ഗാനത്തിലും തന്റെ മധുര ശബ്ദത്താൽ ആത്മാവ് പകർന്നു നൽകിയ അതുല്യ പ്രതിഭയ്ക്ക് ദോഹയിലെ ഗായകർ ഓർമ്മവിരുന്നൊരുക്കി.
കൾച്ചറൽ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് പരിപാടി ഉദ്ഘാറ്റനം ചെയ്തു. കാലത്തിനു ക്ഷതമേൽപ്പിക്കാൻ കഴിയാത്ത സംഗീത നിർത്ധരിയായിരുന്നു മുഹമ്മദ് റഫിയെന്നും പാടിപ്പെയ്തു തോർന്ന ആ പെരുമഴ ഇപ്പോഴും ആസ്വാദക മനസ്സിൽ അലൗകികമായ അനുരണനം സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സൈഫുദ്ദീൻ അബ്ദുൽ ഖാദർ, ഷബീബ് അബ്ദുറസാഖ്, അബ്ദുൽ വാഹിദ്, നിസാർ സഗീർ, കൃഷ്ണകുമാർ, ഷാഫി ചെമ്പോടൻ, സിദ്ധീഖ് സിറാജുദ്ദീൻ, ഹംന ആസാദ്, മെഹ്ദിയ മൻസൂർ, ഷഫാഹ് ബച്ചി, പി.എ.എം ഷരീഫ്, ഫൈസൽ പുളിക്കണ്ടി, മുഹമ്മദലി വടകര, നിസാർ സമീർ, തുടങ്ങിയവർ റഫിയുടെ മധുരമുള്ള ഈണങ്ങൾ വേദിയിലവതരിപ്പിച്ചു.
കൾച്ചറൽ ഫോറം വൈസ് പ്രസിഡണ്ടുമാരായ ചന്ദ്രമോഹൻ, മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി മജീദ് അലി, ട്രഷറർ അബ്ദുൽ ഗഫൂർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, റുബീന മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ഗായകർക്കുൾല സർട്ടിഫിക്കറ്റുകൾ വിതരനം ചെയ്തു. കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി അനീസ് റഹ്മാൻ മാള പരിപാടി നിയന്ത്രിച്ചു. അബ്ദുലത്തീഫ്, അസീം, സിദ്ദീഖ് വേങ്ങര തുറ്റങ്ങിയവർ നേതൃത്വം നൽകി.