ദോഹ: പ്രപഞ്ച നാഥനോടും സഹജീവികളോടുമുള്ള ബാധ്യതകളും കർത്തവ്യങ്ങളും മറക്കുകയും കൂട്ടിയിണക്കേണ്ട ബന്ധങ്ങളെ നിഷ്‌കരുണം മുറിച്ചു മാറ്റുകയും ചെയ്യുന്നു എന്നതാണ് ആധുനിക സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ക്യു.കെ.ഐ.സി വിജ്ഞാന വേദി അഭിപ്രായപ്പെട്ടു.

ജീവിതത്തിൽ അസാമാധാനവും അസ്വസ്ഥതകളും രൂപപ്പെട്ടു വരുന്നുവെങ്കിൽ
ജീവിതത്തിൽ എവിടെയൊക്കെയൊ ചില താളപ്പിഴവുകൾ സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് നാം വിലയിരുത്തേണ്ടതെന്നും വിജ്ഞാന വിരുന്ന് ചൂണ്ടിക്കാട്ടി.

ക്യു.കെ.ഐ.സി ഹാളിൽ നടന്ന പരിപാടിയിൽ വിസ്മരിക്കപ്പെടുന്ന ബാധ്യതകൾ എന്ന വിഷയത്തിൽ സ്വലാഹുദ്ദീൻ സ്വലാഹി പ്രബന്ധം അവതരിപ്പിച്ചു.മുഹമ്മദലി മൂടാടി ,ശബീറലി അത്തോളി,ഇസ്മായിൽ പി നന്തി, എന്നിവർ സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന ചോദ്യോത്തര മത്സരത്തിന് അബ്ദുൽ ഹക്കീം പിലാത്തറ നേതൃത്വം നൽകി.വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.