- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നികുതി സമർപ്പിക്കുമ്പോൾ ഗർഭസ്ഥ ശിശുവിനെയും ഒരു അംഗമായി കണക്കാക്കണമെന്ന് ജോർജിയ
ജോർജിയ: ജോർജിയ സംസ്ഥാനത്ത് നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഗർഭസ്ഥ ശിശുവിനെ ആശ്രിതനായി ക്ലെയിം ചെയ്യാമെന്ന് ജോർജിയ ഡിപ്പാർട്ട്മെന്റ് ഓഫ് റവന്യു പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഗർഭസ്ഥ ശിശുവിനു 3000 ഡോളറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. ലിവിങ് ഇൻഫന്റ് ആൻഡ് ഫാമലിസ് ഈക്വാലിറ്റി ആക്ടിനു വിധേയമായാണ് പുതിയ പ്രഖ്യാപനം.
ഹൃദയ സ്പന്ദനമുള്ള ഗർഭസ്ഥ ശിശുവിനാണ് ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കുകയെന്ന് റവന്യു ഡിപ്പാർട്ട്മെന്റിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
2022 ൽ വ്യക്തിഗത ടാക്സ് റിട്ടേൺസ് ഫയൽ ചെയ്തവർക്ക് 3000 ഡോളറിന്റെ ആനുകൂല്യം ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഹൃദയ സ്പന്ദനം ആരംഭിച്ച ഗർഭസ്ഥ ശിശുവിന് ആനുകൂല്യം എങ്ങനെയെല്ലാം അവകാശപ്പെടാമെന്നതിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ വർഷാവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നും റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.
Next Story