ഫ്ളോറിഡ: റെബേക്ക ജോൺസ് ഫ്ളോറിഡ സംസ്ഥാനത്തെ കോൺഗ്രസ് പ്രൈമറിയിൽ മത്സരിക്കുന്നത് വിലക്കി നോർത്ത് ഫ്ലോറിഡ ജഡ്ജി.

ഈ മാസം 23ന് നടക്കേണ്ട പ്രൈമറിയിൽ നിന്നാണ് റെബേക്കയെ വിലക്കിയിരിക്കുന്നത്. റെബേക്കയെ വിലക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ എതിൽ സ്ഥനാർഥി ഡമോക്രാറ്റിക് പാർട്ടിയിലെ പെഗ്ഗി ഷില്ലർ നൽകിയ പരാതിയിലാണ് കോടതി വിധി.

ഫ്ളോറിഡ തെരഞ്ഞെടുപ്പ് നിയമം അനുസരിച്ച് ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയാകുന്നതിന് അതേ പാർട്ടിയിൽ ഒരുവർഷത്തെ രജിസ്ട്രേഷൻ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് ജോൺസ് ലംഘിച്ചിരിക്കുന്നതെന്ന് പെഗ്ഗി നൽകിയ ലോ സ്യൂട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

മേരിലാൻഡിൽ താമസിക്കുമ്പോൾ 2021 ഏപ്രിൽ മാസത്തിലാണ് ഇവർ ഡമോക്രാറ്റിക് പാർട്ടി അംഗമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021 ജൂൺ 21-ന് ഇവർ പാർട്ടി അഫിലിയേഷൻ ഉപേക്ഷിച്ചിരുന്നു. പിന്നീട് രേഖകൾ അനുസരിച്ച് 2021 ഓഗസ്റ്റ് പതിനൊന്നിന് വീണ്ടും ഡമെക്രാറ്റിക് പാർട്ടി അംഗത്വം സ്വീകരിച്ചത്. നോമിനേഷൻ സമർപ്പിക്കുമ്പോൾ പാർട്ടി അംഗത്വം സ്വീകരിച്ച് ഒരു വർഷം പൂർത്തിയായിരിക്കണമെന്ന നിബന്ധന പാലിക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ അയോഗ്യയാണെന്നും ലോസ്യൂട്ടിൽ വ്യക്തമാക്കിയിരുന്നു.

മേരിലാൻഡിൽ പാർട്ടി അംഗത്വം എടുത്തതിനുശേഷമുള്ള രണ്ട് മാറ്റങ്ങൾ തന്റെ അറിവോടെ അല്ലെന്നു ജോൺസ് പറയുന്നു. വിധിക്കെതിരേ അപ്പീൽ പോകുമെന്നും അവർ അറിയിച്ചു.