മുംബൈ: പത്രചൗൾ ഭൂമി അഴിമതിക്കേസിൽ അറസ്റ്റിലായ ശിവസേന എംപി സഞ്ജയ് റാവുത്തിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുബൈ സ്പെഷ്യൽ കോടതിയാണ് ഉത്തരവിട്ടത്. ഇ.ഡിയുടെ കസ്റ്റഡി കാലാവാധി കഴിയുന്ന ഇന്ന് സ്പെഷ്യൽ കോടതിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഉത്തരവായത്.

വീട്ടിലെ ഭക്ഷണവും മരുന്നും നൽകണമെന്നുള്ള റാവുത്തിന്റെ ആവശ്യം അനുവദിച്ച കോടതി കിടയ്ക്കയ്ക്കായുള്ള ആവശ്യം നിരസിച്ചു. ജയിൽ നിയമപ്രകാരം അനുശാസിക്കുന്ന ക്രമീകരണങ്ങൾ ബന്ധപ്പെട്ടവർ റാവുത്തിനായി ചെയ്യുമെന്നും ജഡ്ജി പറഞ്ഞു. ഗൊരഗോവിലെ പത്രചൗൾ പുനർ നിർമ്മാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒന്നിനായിരുന്നു ഇ.ഡി സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത്.