- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധന ഭയന്ന് കാരിയർമാർ സ്വർണം വിമാനത്തവളത്തിലെ ശുചിമുറിയിൽ ഒളിപ്പിക്കും; ഇവ പുറത്തെത്തിക്കുക ശുചീകരണ തൊഴിലാളികൾ; കരിപ്പൂരിൽ സ്വർണക്കടത്തിന്റെ കണ്ണികളായി താൽക്കാലിക ജീവനക്കാരും; പിടിയിലായത് മലപ്പുറം സ്വദേശി; അന്വേഷണം തുടരുന്നു
മലപ്പുറം: സ്വർണം കടത്താൻ ശ്രമിച്ച കരിപ്പൂർ വിമാനത്താവളത്തിലെ ശുചീകരണത്തൊഴിലാളി അറസ്റ്റിൽ. കരിപ്പൂരിലെ വിമാനത്താവളത്തിലെ ശുചീകരണത്തൊഴിലാളിയായ മലപ്പുറം കൊളക്കാട്ടുചാലിൽ കുറ്റിക്കാട്ടിൽ കാരാട്ട് സ്വദേശി കെ സൈനുൽ ആബിദ്(27) ആണ് കസ്റ്റംസ് പിടിയിലായത്. 1680 ഗ്രാം സ്വർണ മിശ്രതമാണ് പിടികൂടിയത്. യാത്രക്കാരൻ ശുചിമുറിയിൽ ഒളിപ്പിച്ച സ്വർണമാണിതെന്ന് കസ്റ്റംസ് അറിയിച്ചു.
വിമാനത്തവള ജീവനക്കാർ സ്വർണവുമായി പിടിയിലാകുന്നതും നിത്യസംഭവമാവുകയാണ്. ക്ലിനിങ് സ്റ്റാഫുകളേയും വിമാനത്തവളത്തിലെ താൽകാലിക ജീവനക്കാരേയും ഉപയോഗിച്ചു വൻതോതിൽ സ്വർണം കരിപ്പൂർ വഴി കടത്തുന്നുണ്ടെന്ന വിവരം ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർക്കു രഹസ്യമായി ലഭിച്ചിരുന്നു. തുടർന്ന് ഇത് സംബന്ധിച്ചു ജീവനക്കാരിൽ പലരും നിരീക്ഷണത്തിലായിരുന്നു.
കടത്തിക്കൊണ്ടുവരുന്ന കാരിയർമാർ പുറത്തു പരിശോധന കർശനമാണെന്ന വിവരം ലഭിച്ചാൽ സ്വർണം ശുചിമുറിയിൽ ഒളിപ്പിച്ചു രക്ഷപ്പെടാറാണ് പതിവ്. പലപ്പോഴും അധികൃതർക്കു സ്വർണമെത്തിക്കുന്നവരുടെ പേരു വിവരങ്ങളും അടയാളങ്ങളും വരെ രഹസ്യവിവരം നൽകുന്നതും വിദേശത്തുനിന്നുള്ളവരാണ്. ഇത്തരത്തിൽ വിവരം ലഭിക്കുന്നവരിൽ ഭൂരിഭാഗവുമാണ് പിടിയിലാകുന്നതും.
ഇതിനാൽ തന്നെ എത്ര രഹസ്യമായി ഒളിപ്പിച്ചാലും രഹസ്യവിവരം കിട്ടിയാൽ കസ്റ്റംസ് വിശദമായി പരിശോധിക്കുമെന്നതിനാൽ സ്വർണം പുറത്തെത്തിക്കാൻ കാരിയർമാർ ഭയക്കുന്നത്. ഇതിനാൽ ഇവിടെ താൽകാലിക ജീവനക്കാരുടെ സഹാത്തോടെയാണു സ്വർണം കടത്തുന്നത്. ഇവർക്കു സ്വർണത്തിന്റെ മൂല്യന്നതിന് അനുസൃതമായ കമ്മീഷൻ നൽകുകയാണ് പതിവ്.
കഴിഞ്ഞ ദിവസം 1.19 കോടിയുടെ സ്വർണവുമായി വിമാന കമ്പനിയുടെ താൽക്കാലിക ജീവനക്കാരൻ കരിപ്പൂരിൽ പിടിയിലായിരുന്നു. എയർ അറേബ്യ കസ്റ്റമർ കെയർ ഏജന്റ് പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷമീം(34) ആണ്് 2647 ഗ്രാം സ്വർണ മിശ്രിതവുമായി കേന്ദ്രസുരക്ഷാ സേനയുടെ പിടിയിലായത്. ഇയാളെ പിന്നീട് കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ ഇറങ്ങിയ ഉടനെ മൂന്നു പാക്കറ്റുകളുമായി പുറത്തു കടക്കാൻ ശ്രമിച്ച ഷമീമിനെ വിമാനത്താവള സുരക്ഷാ സേന തടഞ്ഞ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിലെ എയറോബ്രിഡ്ജിൽ വച്ച് കൈമാറിയതാണ് സ്വർണ പാക്കറ്റുകളെന്നു ഇയാൾ ചോദ്യം ചെയ്യലിൽ മെഴി നൽകിയിരുന്നു.
എഐഎഎസ്എൽ ജീവനക്കാരനായ ഷമീം എയർ അറേബ്യ കസ്റ്റമർ ഏജന്റായാണ് കരിപ്പൂരിൽ ജോലി ചെയ്യുന്നത്.ഇയാളെ കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന് പുറമെ ധരിച്ച ഷൂവിനകത്ത് രണ്ട് പാക്കറ്റുകളാക്കി കരിപ്പൂർ വിമാനത്തവളം വഴി സ്വർണം ഒളിച്ച് കടത്താനുള്ള ശ്രമത്തിനിടെ എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിലെ ക്യാമ്പിൻ ക്രൂ കരിപ്പൂരിൽ പിടിയിലായതും മാസങ്ങൾക്ക് മുമ്പാണ്.
എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിലെ ക്യാമ്പിൻ ക്രൂ ഡൽഹി ആസാദ്പൂർ രാമേശ്വർ നഗറിലെ നാവ്‌നീറ്റ് സിങ്ങ് (28) ആണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ദുബായിൽ നിന്നും എത്തിയ ഐഎക്‌സ് 356 എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ. കാലിൽ ധരിച്ച ഷൂവിനകത്ത് രണ്ട് പാക്കറ്റുകളാക്കി ഒളിച്ച് വച്ചാണ് ഇയാൾ സ്വർണം കൊണ്ട് വന്നത്.1399 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് കണ്ടെടുത്തത്. 63ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്