ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റൻ സിംഗിൾസിൽ സ്വർണം നേടിയ ഇന്ത്യയുടെ പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുവിന്റെ നേട്ടത്തെ ആശ്ചര്യകരമെന്നും ചാമ്പ്യന്മാരുടെ ചാമ്പ്യനാണ് സിന്ധുവെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

'അസാധാരണമായത്. ചാമ്പ്യന്മാരുടെ ഒരു ചാമ്പ്യനാണ്! മികവ് എന്താണെന്ന് അവൾ ആവർത്തിച്ച് കാണിക്കുന്നു. അവളുടെ സമർപ്പണവും പ്രതിബദ്ധതയും വിസ്മയിപ്പിക്കുന്നതാണ്. കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ സ്വർണ്ണ മെഡൽ നേടിയ അവൾക്ക് അഭിനന്ദനങ്ങൾ. അവളുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നു' മോദി ട്വിറ്ററിൽ കുറിച്ചു.


ഫൈനലിൽ കാനഡയുടെ മിഷെല്ലെലിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിന്റെ വിജയം. കോമൺവെൽത്ത് ഗെയിംസിലെ സിന്ധുവിന്റെ ആദ്യ സ്വർണനേട്ടമാണിത്. 2014-ൽ വെങ്കലവും 2018-ൽ വെള്ളിയും നേടിയിരുന്നു.