മുംബൈ: ലഹരിമരുന്നുകേസിൽ പിടികിട്ടാപ്പുള്ളിയായ നൈജീരിയൻ സ്വദേശിയെ താനെയിലെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഇയാളെ പിടികൂടാൻ പൊലീസ് നടത്തിയ ശ്രമത്തിനിടെ കടന്നുകളഞ്ഞിരുന്നു.

ജോ ഇസ്സിക്കിൽ എന്നയാളാണ് മരിച്ചത്. ഒറ്റപ്പെട്ട മേഖലയിൽ വലിയ പൈപ്പിനു മുകളിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ലഹരിമരുന്ന് കൈവശം വച്ചതിനും ഇടപാടിനും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ലഹരിക്കേസിൽ ഇയാളുടെ ഭാര്യയെ മുംബൈ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.