മുംബൈ: നാഗ്പൂരിൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പ്രദേശത്തെ ശ്മശാനത്തിൽ വെള്ളം കയറിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചിതാഭസ്മം ഓടയിൽ ഒലിച്ചുപോകുന്നതും അവശേഷിക്കുന്നവ വെള്ളത്തിൽ പൊങ്ങിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ശക്തമായ ഒഴുക്കിനെ തുടർന്ന് ചിതാഭസ്മം ഒഴുകിപ്പോകുന്നത് തടയാൻ കഴിയാത്ത സാഹചര്യത്തിലാണ് നാഗ്പൂർ നഗരസഭയും തൊഴിലാളികളും.

സംസ്ഥാനത്ത് ഇന്നലെ തുടങ്ങിയ കനത്ത മഴ തുടരുകയാണ് . പലപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് ഉള്ളത്. നിരവധി വീടുകളും കെട്ടിടങ്ങളിലും വെള്ളം കയറുകയും ചെയ്തു. വെള്ളക്കെട്ടിനെ തുടർന്ന് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.