- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീസ് വാലി ഏർലി ഇന്റർവെൻഷൻ സെന്റററിന് നാളെ നെല്ലിക്കുഴിയിൽ തുടക്കം; ഡോ ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്യും; കുട്ടികൾക്കാവശ്യമായ എല്ലാ തെറാപ്പികളും ഒരു കുടക്കീഴിൽ
കോതമംഗലം: വളർച്ചാപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രശ്‌നങ്ങൾ നേരത്തെ കണ്ടെത്തി ശാസ്ത്രീയമായ ചികിത്സകളിലൂടെ കുട്ടികളെ സാധാരണ സ്‌കൂൾ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന ഏർലി ഇന്റർവെൻഷൻ സെന്റർ നെല്ലിക്കുഴി പീസ് വാലിയിൽ നാളെ പ്രവർത്തനം ആരംഭിക്കും.
ഉച്ചകഴിഞ്ഞ് 2 - ന് ചേരുന്ന സമ്മേളനത്തിൽ പത്മശ്രീ ഡോ ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്യും. തുടക്കമാവുന്നത് കേരളത്തിലെ ഏറ്റവും വിപുലമായ കുട്ടികൾക്കായുള്ള പ്രാരംഭ ഇടപെടൽ കേന്ദ്രത്തിനാണെന്ന് പീസ് വാലി പ്രവർത്തകർ പറഞ്ഞു.
ആസ്റ്റർ സിക്ക് കിഡ്‌സ് ഫൗണ്ടേഷൻ ന്റെ സഹകരണത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്. വിദേശങ്ങളിൽ പ്രചാരത്തിലുള്ള ഈ പ്രാരംഭ ഇടപെടൽ രീതി കേരളത്തിൽ പരിചിതമാകുന്നേ ഉള്ളൂ. കുട്ടികൾക്കാവശ്യമായ എല്ലാ തെറാപ്പികളും ഒരു കുടക്കീഴിൽ ശാസ്ത്രീയമായി സംവിധാനിച്ചിരിക്കുകയാണ് ഇവിടെ.
പൂജ്യം മുതൽ 6 വയസ്സു വരെയുള്ള കുട്ടികൾക്കാണ് സ്ഥാപനത്തിന്റെ സേവനങ്ങൾ ലഭ്യമാവുക. ഡെവലപ്പ്‌മെന്റൽ പീഡിയട്രിഷ്യന്റെ വിശദമായ പരിശോധനനായാണ് ചികിത്സയുടെ ആദ്യ പടി. ഡോക്ടർ തയ്യാറാക്കുന്ന ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നത് എഴോളം വ്യത്യസ്ത തെറാപ്പിസ്റ്റുകൾ അടങ്ങുന്ന ടീം ആണ്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, സ്പീച് തെറാപ്പിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, ഏർലി ഇന്റർവെൻഷനിസ്റ്റ്,
സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നിവരടങ്ങുന്ന സംഘമാണ് ചികിത്സ നൽകുന്നത്.
ഓഡിയോളജി ലാബ്, ബേബി എമർജൻസി റൂം, മൾട്ടി സെൻസറി റൂം, ഓഡിയോ വിഷ്വൽ റൂം, പ്രിപ്പരെട്ടറി ക്ലാസ്സ് റൂം, ഏർലി ഇന്റർവെൻഷൻ റൂം, ഏർലി സ്റ്റിമുലേഷൻ റൂം, റെമഡിയൽ ക്ലാസ്സ് റൂം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഓട്ടീസം സെൻസറി ഗാർഡൻ, ഹൈഡ്രോതെറാപ്പി എന്നിവ കൂടി സജ്ജമാകുന്നതൊടെ കേരളത്തിലെ ഏറ്റവും വിപുലമായ സ്ഥാപനമാവും പീസ് വാലി ഏർലി ഇന്റർവെൻഷൻ സെന്റർ. നിർധനരായ കുട്ടികൾക്ക് ഇത്തരം ചികിത്സ സൗകര്യങ്ങൾ നിഷേധിക്കപെടരുത് എന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് സേവനങ്ങൾ നൽകുക.
കോതമംഗലം നെല്ലിക്കുഴിയിൽ പത്തേക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന പീസ് വാലിക്ക് കീഴിൽ അഗതി മന്ദിരം, പാലിയേറ്റീവ് കെയർ, ഡയാലിസിസ്, കീമോ തെറാപ്പി, ഫിസിയോ തെറാപ്പി, ആസ്റ്റാറുമായി സഹകരിച്ചുള്ള മൊബൈൽ മെഡിക്കൽ ക്ലിനിക് എന്നീ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
മാനസിക- ലഹരി ചികിത്സ കേന്ദ്രം, വനിതകൾക്കും കുട്ടികൾക്കുമുള്ള അഭയകേന്ദ്രം, കിടപ്പുരോഗികൾക്കും തീവ്ര ഭിന്നശേഷിക്കാർക്കുമുള്ള ആജീവനാന്ത പുനരധിവാസ കേന്ദ്രം എന്നീ പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
മറുനാടന് മലയാളി ലേഖകന്.