കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ ഈജിപ്ത് സ്വദേശിക്ക് ജീവപര്യന്തം തടവുശിക്ഷ. ദസ്മയിലാണ് സംഭവം. തന്റെ കയ്യിൽ നിന്നും കടം വാങ്ങിയ 20 കുവൈത്ത് ദിനാറിന്റെ പേരിലാണ് ഈജിപ്ത് സ്വദേശി നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.

മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകമാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം. ജോലിസ്ഥലത്ത് പിന്തുടർന്നെത്തിയ പ്രതി മനഃപൂർവ്വം കൊലപാതകം നടത്തുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ വിധി പ്രഖ്യാപിച്ചത്.