- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടലിൽ മുങ്ങിത്താഴ്ന്ന രണ്ട് പെൺകുട്ടികളെ രക്ഷിക്കാനിറങ്ങി; തിരമാലയിൽപ്പെട്ട് ഡോക്ടറും സുഹൃത്തും മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ കടലിൽ മുങ്ങിത്താഴ്ന്ന രണ്ട് പെൺകുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡോക്ടറും സുഹൃത്തും തിരമാലയിൽപ്പെട്ട് മരിച്ചു. ജിദ്ദയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ അഫാഫ് ഫലംബാനും സുഹൃത്ത് ലീനാ ത്വാഹയുമാണ് മുങ്ങി മരിച്ചത്.
പതിനാറ് വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ കടലിൽ നിന്നും രക്ഷിച്ചെങ്കിലും ശക്തിയേറിയ തിരമാലയിൽപ്പെട്ട് ഡോക്ടറും സുഹൃത്തും കടലിൽ അകപ്പെടുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്കായിരുന്നു സംഭവം. കടലിൽ കുളിക്കുന്നതിനിടെയാണ് രണ്ട് പെൺകുട്ടികൾ തിരമലയിൽപ്പെട്ടത്. ഡോ. ഫലംബാനും ലീനയും നന്നായി നീന്തൽ അറിയാവുന്നവർ ആണെന്നും അതിനാലാണ് പെൺകുട്ടികളെ രക്ഷിക്കാനിറങ്ങിയതെന്നും ഡോക്ടറുടെ ബന്ധു പറഞ്ഞു.
പെൺകുട്ടികളെ രക്ഷിച്ചപ്പോഴേക്കും ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ കടലിൽ നിന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടറുടെയും സുഹൃത്തിന്റെയും മരണത്തിൽ ഡോക്ടർമാരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.