റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഫാക്ടറിയിൽ തീപിടിത്തം. റിയാദിലെ രണ്ടാം വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. റിയാദിലെ സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണവിധേയമാക്കി. ഫാക്ടറിയിൽ നിന്നും പുക ഉയർന്നുപൊങ്ങിയെങ്കിലും സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ സമയോചിതമായ ഇടപടെലിൽ ആർക്കും പരിക്കേൽക്കാതെ തീയണയ്ക്കാനായി.