ന്യൂഡൽഹി: തോക്കുകൾ വിതരണം ചെയ്യുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ട് അംഗങ്ങളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശികളായ 21-കാരായ ഗഗൻദീപ് സിങ്, ആകാശ് ദീപ് എന്നിവരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 15 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും കണ്ടെടുത്തു. അനധികൃത ആയുധ വിതരണത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്.

ഇവർ മദ്ധ്യപദേശിൽ നിന്നുള്ള അനധികൃത തോക്ക് വിതരണക്കാരുമായി ബന്ധപ്പെട്ടതായും അവരിൽ നിന്ന് അനധികൃത തോക്കുകൾ വാങ്ങുന്നതായും പേലീസ് വ്യക്തമാക്കി. സംഘത്തിന്റെ പ്രവർത്തനങ്ങളിൽ സൂക്ഷ്മ നിരീക്ഷണം ഏർപ്പെടുത്തിയെന്നും അന്വേഷണ സംഘം അറിയിച്ചു.