- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരച്ചിലും ചിരിയും ഒപ്പം പ്രകടിപ്പിക്കുന്ന രൂപം മരണത്തിന്റെ പ്രതീകം! എന്തറിഞ്ഞു കൊണ്ടാണ് നിങ്ങൾ ഇമോജികൾ ഉപയോഗിക്കുന്നത് ? തെറ്റിയാൽ ബന്ധങ്ങൾ തന്നെ ഇല്ലാതാവാം; പ്രധാന ഇമോജികളും അവയുടെ അർത്ഥവും അറിയാം
കോവിഡ് പ്രതിസന്ധികാലത്ത്, ആശയവിനിമയ രംഗത്ത് ലോകം കണ്ട ഒരു വിപ്ല്വകരമായ മാറ്റമായിരുന്നു ഇമോജികളുടെ അമിതമായ ഉപയോഗം. വ്യക്തിപരമായ ആശയവിനിമയങ്ങൾക്ക് മാത്രമല്ല, കോർപ്പറേറ്റ് ആശയവിനിമയങ്ങളിൽ വരെ ഈ മൊട്ടത്തല്ലയന്മാർ അതി പ്രധാനമായ ഒരു പങ്ക് വഹിക്കുന്ന സ്ഥിതിവിശേഷം സംജാതമായി. ഡിജിറ്റൽ ആശയവിനിമയോപാധികളുടെ ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ, ഒരാളുടെ മനസ്സിലെ വികാരങ്ങളും വിചാരങ്ങളും ഫലപ്രദമായി പങ്കുവയ്ക്കൻ പറ്റിയ ഉപാധിയായി ഇമോജികളെ കാണുന്നവർ അനേകമാണ്.
അതേസമയം, ഇമോജികളുടെ അർത്ഥം പല തരത്തിൽ വ്യാഖ്യാനിക്കപ്പെടാം എന്നതിനാൽ തന്നെ തെറ്റായ ആശയവിനിമയത്തിനും ഇത് ഇടയാക്കുന്നുണ്ട് എന്നതുമൊരുവസ്തുത തന്നെയാണ്. ഒരു ചിത്രം, ഒരു ഖണ്ഡികയേക്കാൾ പതിന്മടങ്ങ് ശക്തമായും വ്യക്തമായും ആശയവിനിമയം നടത്തും എന്നാണല്ലോ പറയാറ്. അതുകൊണ്ടുതന്നെ ഇമോജികൾ വഴിയുള്ള ആശയവിനിമയങ്ങൾക്ക്, അവ തെറ്റിദ്ധരിപ്പിക്കപ്പെട്ടാൽ കൂടി ശക്തിയേറും. അതുകൊണ്ടു തന്നെ, നിങ്ങളുടെ വികാരം ഫലിപ്പിക്കുവാൻ ഒരു ഇമോജി തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇമോജികളൂം, അതുപോലുള്ള, വികാരങ്ങൾ പ്രകടമാക്കാൻ ഉപയോഗിക്കുന്ന അടയാളങ്ങളും മറ്റും ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് കോർപ്പറേറ്റ് ഉദ്യോഗസ്ഥയും, ഇമോജികൾ പ്രചരണത്തിലാക്കാൻ ഏറേ കഠിന പ്രയത്നം ചെയ്യുന്ന വ്യക്തിയുമായ ആമി വോർലി പറയുന്നത്. ഇവയുടെ അർത്ഥങ്ങളും സങ്കൽപങ്ങളും ഏറെ പരിണാമത്തിനു വിധേയമായി കഴിഞ്ഞിരിക്കുന്നു. ഇന്ന് വ്യത്യസ്ത തലമുറകൾ വ്യത്യസ്ത അർത്ഥങ്ങളായിരിക്കും ഇവക്ക് കൽപിക്കുക എന്നും ഇവർ പറയുന്നു. അതുകൊണ്ടു തന്നെ ഓരോ ഇമോജിയെ കുറിച്ചും ഏറെ നന്നായി മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.
ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഇമോജി
ഏത് അർത്ഥത്തിനു വേണ്ടി സൃഷ്ടിച്ചതായാലും, കരച്ചിലും ചിരിയും ഒപ്പം പ്രകടിപ്പിക്കുന്ന ഈ രൂപം ഇപ്പോൾ മരണത്തിന്റെ പ്രതീകമാണെന്ന് ആമി പറയുന്നു. ഇമോജികളുടെ ആവിർഭാവ കാലത്ത് തന്നെ ഉയർന്ന് വന്ന ഈ ഇമോജിക്ക് അന്ന് നൽകിയിരുന്ന നിർവ്വചനം നിയന്ത്രണാതീതമായ ചിരി എന്നായിരുന്നു. ചിരിച്ചു ചിരിച്ച് കണ്ണുനീർ വരുന്നു എന്ന സങ്കൽപത്തിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു അത്. എന്നാൽ, ഏറ്റവും പുത്തൻ തലമുറ ഇത് ഉപയോഗിക്കുന്നത് തലയോട്ടി അടയാളത്തിനു പകരമായിട്ടാണെന്നും അവർ പറയുന്നു.
നാക്ക് പുറത്തിട്ടവൻ നിഷ്‌കളങ്കനല്ല
സുഹൃത്തുക്കൾക്കിടയിൽ, തീർത്തും നിഷ്‌കളങ്കമായ തമാശകൾക്ക് അകമ്പടിയായിട്ടായിരുന്നു ഒരിക്കൽ ഈ നാക്ക് പുറത്തിട്ട മൊട്ടത്തലയനെ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്നത്തെ പുത്തൻ തലമുറയ്ക്കിടയിൽ അതിന്റെ നിഷ്‌കളങ്കതയെല്ലാം ചോര്ന്നു പോയിരിക്കുകയാണെന്ന് ആമി പറയുന്നു. ഇന്നതിന് ലൈംഗിക ചുവയാണത്രെ ഉള്ളത്. ഇന്നത്തെ പുതിയ തലമുറ, വദനസൂരതത്തിന്റെ അടയാളമായും ഇതിനെ ഉപയോഗിക്കുന്നു. ഇത് ആർക്കെങ്കിലും അയച്ചു നൽകിയാൽ, അവരുമായി ലൈംഗിക ബന്ധത്തിന് നിങ്ങൾ താത്പര്യപ്പെടുന്നു എന്നതാണത്രെ പുത്തൻ തലമുറകൾക്കിടയിൽ ഇന്ന് ഇവനുള്ള അർത്ഥം.
ഒറ്റക്കണ്ണീർ സൂചിപ്പിക്കുന്നത് ആശ്വാസം
സാധാരണയായി ദുഃഖസൂചകമായി ഉപയോഗിക്കുന്ന ഒന്നാണ് ഒരൊറ്റ തുള്ളി കണ്ണുനീർ പൊഴിച്ചുകൊണ്ടുള്ള ഇമോജിയുടെ ചിത്രം. എന്നാൽ, പുത്തൻ തലമുറക്കിടയിൽ ഇത് ദുഃഖ സൂചകമല്ല, മറിച്ച് ആശ്വാസ സൂചകമാണ്, ആ പണ്ടാരം സംഭവിച്ചില്ലല്ലോ എന്ന് ആശ്വാസം കൊള്ളുന്ന, അല്ലെങ്കിൽ ആ മാരണം ഇങ്ങോട്ട് കയറിയില്ലല്ലോ എന്ന ആശ്വാസം കൊള്ളുന്നതിന്റെ പ്രതീകം.
നീരാളിയുടെ ആലിംഗനം
പരസ്യമായി ആരോടെങ്കിലും ആലിംഗനം ആവശ്യപ്പെടാൻ മടിയുള്ളവർക്കുള്ളതാണ് നീരാളിയുടെ ഇമോജി. ഏതൊരു സന്ദേശത്തോടൊപ്പവും നിങ്ങൾ ഇത് അയച്ചാൽ അതിന്റെ അർത്ഥം നിങ്ങൾ ആ സന്ദേശ സ്വീകരിക്കുന്ന് വ്യക്തിയെ പുണരാൻ ആഗ്രഹിക്കുന്നു എന്നാണ്. തീർച്ചയായും നിങ്ങൾക്ക് ഒരുപക്ഷെ ഒരു വെർച്വൽ ആലിംഗനം മറ്റൊരു നീരാളിയുടെ രൂപത്തിൽ ലഭിച്ചേക്കാം, എന്നാൽ, യഥാർത്ഥ ജീവിതത്തിൽ അതിനു ശ്രമിച്ചാൽ ഒരു പക്ഷെ പണികിട്ടാൻ ഇടയുണ്ട് എന്നത് ഓർമ്മ വേണം.
ജാലിയൻ കണാരന്റെ പീച്ച് പഴം
ആരോഗ്യ സംരക്ഷണത്തിൽ പീച്ച് പഴം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഡിജിറ്റൽ ആശയവിനിയമയ രംഗത്ത് പീച്ച് പ്രതിനിധാനം ചെയ്യുന്നത് നമ്മുടെ സ്വന്തം ജാലിയൻ കണാരനെയാണ്. ഓർമ്മയില്ലെ, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ജാലിയൻ കണാരനെ. അമ്മാതിരി തള്ളുകൾ വരുമ്പോൾ പീ ച്ച് ഇമോജി ഒന്നയച്ചു കൊടുക്കുക. തള്ളുന്ന വ്യക്തി അല്പം വിവരമുള്ളയാളാണെങ്കിൽ കാര്യം മനസ്സിലാക്കി തള്ള് നിർത്തിക്കൊള്ളും. അതേസമയം മറ്റൊരു കാര്യം കൂടി ഓർക്കുക. വഴുതനങ്ങ ഇമോജിക്ക് ഒപ്പമാണ് പീച്ച് ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ അർത്ഥം തീർത്തും വ്യത്യസ്തമാണ്. അപ്പോൾ അവിടെ പീച്ച് പ്രതിനിധാനം ചെയ്യുന്നത് ഗുദത്തേയാണ് വഴുതനങ്ങ പുരുഷന്റെ ജനനേന്ദ്രിയത്തേയും.
ഇതുപോലെ ദ്വയാർത്ഥ പ്രയോഗങ്ങൾ ഉള്ള ഇമോജികൾ ധാരാളമാണ്. പുരുഷ ലിംഗത്തെ പ്രതിനിധാനം ചെയ്യാൻ ഉപയോഗിക്കുന്ന വഴുതനങ്ങ മുതൽ, ആളെ അപമാനിക്കാനുള്ള പൂപ്പ് ഇമോജിയും, അഗ്‌നി ജ്വാലയുമെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു
മറുനാടന് ഡെസ്ക്