റെസ്റ്റോറന്റുകൾ, ബാറുകൾ, കഫേകൾ എന്നിവയ്ക്കായി ഫ്രഞ്ച് സർക്കാർ കർശനമായ വൈൻ നിയമങ്ങൾ അവതരിപ്പിച്ചു. വിളമ്പുന്ന എല്ലാ വൈനുകളുടെയും ഉത്ഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പ്രദർശിപ്പിക്കേണ്ടണമെന്നാണ് പ്രധാന നിർദ്ദേശം.

ജൂലൈ 24-ന് പ്രാബല്യത്തിൽ വന്ന നിയമം അനുസരിച്ച് നിങ്ങൾ വൈൻഓർഡർ ചെയ്യുകയാണെങ്കിൽ, വൈൻ എവിടെ നിന്നാണ് വരുന്നതെന്നും അതിന്റെ സംരക്ഷിത ഭൂമിശാസ്ത്രപരമായ ഉത്ഭവം (AOP) ഉണ്ടെങ്കിൽ അത് പ്രദർശിപ്പിക്കാൻ ബാറോ റെസ്റ്റോറന്റോ ബാധ്യസ്ഥമാണ്.

വൈൻ വിൽക്കുന്ന ഏതൊരു സ്ഥാപനവും പരിസരത്തോ പുറത്തോ വിവരങ്ങൾ പൂർണ്ണമായും രേഖാമൂലമായും പ്രദർശിപ്പിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ 1,500 യൂറോപിഴ ഈടാക്കും.