സെപ്റ്റംബർ മുതൽ വൈദ്യുതി നിരക്ക് ഉയരുമെന്ന് അറിയിച്ച് പിനേർജി അയർലണ്ടും രംഗത്തെത്തി. വൈദ്യുതിയുടെ വിലയിൽ സെപ്റ്റംബർ 5മുതൽ വർദ്ധനവുണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 19.2 ശതമാനത്തിന്റെ വർദ്ധനവുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നു. ഇത് നിലവിൽ വരുന്നതോടെ ആഴ്ചയിൽ ശരാശരി 7.21 യൂറോയുടെ വർദ്ധനവാകും ഉണ്ടാകുക.

ഡെയ്ലി പ്രിപേ മീറ്റർ ചാർജ് 24 ശതമാനവും ഡെയ്ലി സ്റ്റാൻഡിങ് ചാർജ് 24 ശതമാനവും വർദ്ധിപ്പിച്ചിട്ടുണ്ട്. 27000 ത്തോളം ഉപഭോക്താക്കളെ ചാർജ് വർദ്ധനവ് ബാധിക്കും ഒരു വർഷം ശരാശരി 375 യൂറോയുടെ വർദ്ധനവാകും ഉണ്ടാകുക. കഴിഞ്ഞ വർഷം അഞ്ച് തവണ കമ്പനി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചിരുന്നു.

എനർജി മാർക്കറ്റിൽ മൊത്ത വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ചാർജ്ജ് വർദ്ധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്നുമാണ് കമ്പനി നൽകുന്ന വിശദീകരണം.