- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓമിക്രോൺ കേസുകൾ ഉയരുന്നതോടെ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കാൻ ഓസ്ട്രേലിയ; സൗത്ത് ഓസ്ട്രേലിയയിൽ പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ മാസ്‌ക് ധരിച്ചില്ലെങ്കിൽ 1,000 ഡോളർ പിഴ; സൗജന്യ മാസ്‌ക് വിതരണവുമായി വിക്ടോറിയയും
ഒമിക്രോൺ കേസുകൾ ഉയരുന്നതോടെ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ.കോവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവ ഉയരുന്നതോടെയാണ് മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുന്നത്.
മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് സൗത്ത് ഓസ്ട്രേലിയ കോവിഡ് കംപ്ലയൻസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് ജാഗ്രത പാലിക്കണമെന്നുള്ള മുന്നറിയിപ്പ് നൽകുന്നത് മുതൽ,1000 ഡോളർപിഴ ഈടാക്കാൻ വരെയുള്ള അധികാരങ്ങൾ പൊതുഗതാഗത രംഗത്തുള്ള ഉദ്യോഗസ്ഥർക്ക് ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകൾ, പൊതുഗതാഗതം ഉപയോഗിക്കുന്നവരിലേക്ക് എത്തിക്കാനുള്ള പദ്ധതികൾ അടുത്ത നാലാഴ്ചകളിൽ നടപ്പിലാക്കും.പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ മാസ്‌ക് ധരിക്കണമെന്നുള്ള നിർദ്ദേശം ഓസ്ട്രേലിയിലെ എല്ലാ സംസ്ഥാനങ്ങളിലും ടെറിറ്ററികളിലും നിലവിലുണ്ട്.
ഒപ്പം വിക്ടോറിയയിൽ മുപ്പത് ലക്ഷം മാസ്‌കുകൾ സൗജന്യമായി വിതരണം ചെയ്യുമെന്നും അറിയിച്ചു.N95, KN95 മാസ്‌കുകളാണ് സംസ്ഥാനത്തെ പരിശോധന കേന്ദ്രങ്ങൾ, കമ്മ്യുണിറ്റി ആരോഗ്യ ശൃംഖല, പൊതുഗതാഗത ശൃംഖല എന്നിവയിലൂടെ വിതരണം ചെയ്യുക.
വെസ്റ്റേൺ ഓസ്ട്രേലിയയിലെ കോവിഡ് പ്രതിരോധത്തിൽ നടപ്പിലാക്കിയിരിക്കുന്ന റെഡ് അലർട്ട് ബ്ലൂ അലർട്ടിലേക്ക് കുറയ്ക്കും. ഓഗസ്റ്റ് 15 നാണ് ഈ മാറ്റം പ്രാബല്യത്തിൽ വരിക.