ന്യൂസിലൻഡിലെ റോഡുകളിൽ അമിതവേഗതക്കുള്ള പിഴ 20 വർഷത്തിനിടെ ആദ്യമായി വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗതാഗത മന്ത്രാലയംറോഡ് ടു സീറോ പ്രവർത്തന പദ്ധതിയുടെ ഭാഗമായി അതിന്റെ ലംഘന പിഴകൾ അവലോകനം ചെയ്ത് വരുകയാണെന്നും വാഹനമോടിക്കുമ്പോഴുണ്ടാകുന്ന നിയമലംഘകനങ്ങളിൽ പിഴകളിൽ മാറ്റം കൊണ്ടുവരുമെന്നുമാണ് റിപ്പോർട്ട്.

പെനാൽറ്റി വ്യവസ്ഥയിലെ മാറ്റങ്ങൾ മൂന്ന് വർഷമായി നടക്കുന്നുണ്ടെങ്കിലും, ഡ്രൈവിങ്ങിനിടെ സെൽഫോൺ ഉപയോഗിക്കുന്നതിനുള്ള പിഴ മാത്രം, കഴിഞ്ഞ വർഷം 80ൽ നിന്ന് 150 ഡോളറിാക്കി ആയി ഉയർത്തിയിരുന്നു.2019-ലെ റോഡ് ടു സീറോ സ്ട്രാറ്റജിയുടെ ആദ്യ പ്രവർത്തന പദ്ധതിയുടെ 15 'പ്രാരംഭ പ്രവർത്തനങ്ങളിൽ' ഒന്നായി ഈ മാറ്റങ്ങൾ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും കോവിഡ് -19 കാലതാമസത്തിന് കാരണമായി.

അയൽരാജ്യമായ ഓസ്ട്രേലിയയിലെ എട്ട് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ന്യൂസിലൻഡിന്റെ സ്പീഡിങ് ടിക്കറ്റുകൾ വളരെ കുറവാണ്.ഗതാഗത മന്ത്രി മൈക്കൽ വുഡും കാബിനറ്റും പുതിയ നിർദ്ദേശംഅവലോകനം ചെയ്യും. പിന്നീട് പൊതുജനാഭിപ്രായത്തിന് കൊണ്ടുവന്ന ശേഷമായിരിക്കും നടപ്പിലാക്കുക.