- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരയിൽ ഒരു ചരടു മാത്രം; മുടിയും പല്ലുകളുമടക്കം കൊഴിഞ്ഞു പോയ നിലയിൽ; പരപ്പനങ്ങാടി ആലുങ്ങൽ കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു; ഒരാഴ്ചയിലധികം പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധിക്കാൻ പൊലീസ്
മലപ്പുറം: അരയിൽ ഒരു ചരടു മാത്രമായി മുടിയും പല്ലുകളുമടക്കം കൊഴിഞ്ഞു പോയ നിലയിൽ പരപ്പനങ്ങാടി ആലുങ്ങൽ കടപ്പുറത്ത് അജ്ഞാത സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു. ഇന്നു പുലർച്ചെ 6 മണിയോടെ ആലുങ്ങൽ തീരത്തെ കടൽഭിത്തിയുടെ കൂറ്റൻ കരിങ്കല്ലുകൾക്കിടയിൽ നിന്ന് മൃതദേഹത്തിന്റെ കാൽ മാത്രം പുറത്ത് കാണുന്ന രീതിയിലാണ് മൽസ്യതൊഴിലാളികൾ മൃതദേഹം കണ്ടത്. വിവരം ഉടനെ പൊലീസിലറിയിച്ചു.
പൊലീസെത്തുന്നതിന് മുമ്പേ ഉയർന്ന തിരമാലകൾ മൃതദേഹം വീണ്ടും കടലിലേക്കെടുത്തെങ്കിലും പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ ട്രോമാകെയർ യൂണിറ്റും മൽസ്യതൊഴിലാളികളും ചേർന്നാണ് കരക്കെത്തിച്ചത്. ഒരാഴ്ചയിലധികം പഴക്കം തോന്നിക്കുന്ന മൃതദേഹം നഗ്നമായിരുന്നു. അരയിൽ ഒരു ചരടു മാത്രമാണുണ്ടായിരുന്നത്. മുടിയും പല്ലുകളുമടക്കം കൊഴിഞ്ഞു പോയ നിലയിലായിരുന്നു.
പൊന്നാനി കോസ്റ്റൽ പൊലീസ് എത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേ സമയം പോത്തുകല്ല് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ടു മാസത്തോളമായി കാണാതായ യുവതിയുടേതാകാമെന്ന നിഗമനത്തിൽ ബന്ധുക്കളെത്തി കണ്ടെങ്കിലും പൂർണമായി തിരിച്ചറിയാനായിട്ടില്ല. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇവരുടെ ഡിഎൻഎ പരിശോധന നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്