ഇടുക്കി: താലൂക്കിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എല്ലാ അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയം, CBSE, ICSE സ്‌കൂളുകൾ ഉൾപ്പടെയുള്ള എല്ലാ സ്‌കൂളുകൾക്കും കൂടാതെ മരിയാപുരം ഗ്രാമപഞ്ചായത്തിലെ വിമല ഹൈസ്‌കൂൾ, വിമലഗിരി, സെന്റ് മേരീസ് ഹൈസ്‌കൂൾ / ഹയർ സെക്കന്ററി സ്‌കൂൾ, മരിയാപുരം, ഗവൺമെന്റ് എൽ. പി സ്‌കൂൾ കുതിരക്കൽ, ന്യൂമാൻ എൽ.പി സ്‌കൂൾ ഇടുക്കി, വിമല എൽ.പി സ്‌കൂൾ വിമലഗിരി, എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (10/08/2022) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോളേജുകൾ. പ്രൊഫഷണൽ കോളേജുകൾ, റസിഡൻഷ്യൽ സ്‌കൂളുകൾ എന്നിവക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.