കൊൽക്കത്ത: ബംഗാളിലെ മല്ലർപുരിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും എട്ടു യാത്രക്കാരും മരിച്ചു. മരിച്ച ഓട്ടോ യാത്രക്കാരായ എട്ടുപേരും കൂലിപ്പണിക്കാരായ സ്ത്രീകളാണ്.

ഭിർഭും ജില്ലയിൽ ദേശീയപാത 60ലാണ് അപകടമുണ്ടായത്. മല്ലർപുർ ലക്ഷ്യമാക്കി പോവുകയായിരുന്ന ഓട്ടോയും എതിർദിശയിലെത്തിയ സർക്കാർ ബസുമാണ് കൂട്ടിയിടിച്ചത്. തൊഴിലാളികൾ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടമുണ്ടായത്. റോഡിന്റെ ശോചനീയാവസ്ഥയും അപകടത്തിനു കാരണമായെന്ന് നാട്ടുകാർ ആരോപിച്ചു.