ന്യൂഡൽഹി: അരുണാചൽ പ്രദേശിന്റെ തെക്ക് ഭാഗത്തുള്ള പാങ്ങ്സൗവിലെ സൈനിക കേന്ദ്രത്തിനു നേരെ ഉണ്ടായ വെടിവെയ്‌പ്പിൽ സൈനികനു പരിക്കേറ്റു. അക്രമികൾക്കെതിരെ വെടിയുതിർത്തതായി സൈന്യം വ്യക്തമാക്കി. പരിക്കേറ്റ സൈനികൻ അപകട നില തരണം ചെയ്തു.

ഇതേ സമയത്തു തന്നെ നാഗാലാൻഡിലെ മോൺ മേഖലയിലും സമാനമായ സംഭവം നടന്നു. അതിർത്തി മേഖലയിൽ വീണ്ടും വെടിവയ്‌പ്പ് ഉണ്ടാകുകയും ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയും ചെയ്തു. സംഭവത്തിൽ ആളപായമില്ലെന്ന് സൈന്യം വ്യക്തമാക്കി. വെടിവെയ്‌പ്പുണ്ടായത് അതി രാവിലെ ആയതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രമാത്രമുണ്ടെന്ന് വ്യക്തമല്ലെന്ന് സേന അറിയിച്ചു.