- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാനഡയിലെ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചത് ഫിഷിങ് വ്ളോഗർ കൂടിയായ മലയാളി; അപകടം ഫിഷിങ് ബാഗ് എടുക്കാൻ ശ്രമിക്കുന്നതിനിടെ തെന്നിവീണ്; മരണം അറിഞ്ഞത് കാണാതായെന്ന ഭാര്യ നല്കിയ പരാതിയിൽ അന്വേഷണത്തിൽ
കാനഡയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചത് പ്രമുഖ ഫിഷിങ് വ്ളോഗർ രാജേഷ്. ഫിഷിങിനിടെ ബാഗ് എടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് തെന്നിവീണതാണ് അപകടത്തിന് കാരണം.തിരുവമ്പാടി കാളായാംപുഴ പാണ്ടിക്കുന്നേൽ ബേബി വാളിപ്ലാക്കൽ വൽസമ്മ ദമ്പതിമാരുടെ മകനാണ് രാജേഷ്. പരേതന് 35വയസായിരുന്നു.
രാജേഷ് വർഷങ്ങളായി കുടുംബസമേതം കാനഡയിലാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഫിഷിങിനായി രാജേഷ് കാനഡയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്.രാവിലെ ഏഴിന് വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വൈൽഡ് ലൈഫ് ഏജൻസിയും ആർസിഎംപിയും നടത്തിയ തെരച്ചിലിലാണ് ലിങ്ക്സ് ക്രീക്ക് ക്യാമ്പ് ഗ്രൗഡിൽ നിന്ന് രാജേഷിന്റെ വാഹനം കണ്ടെത്തിയത്. വാഹനം കണ്ടെത്തിയ സ്ഥലത്തു നിന്ന് അകലെയുള്ള വെള്ളച്ചാട്ടത്തിൽ നിന്നാണ് ഞായറാഴ്ച മൃതദേഹം ലഭിച്ചത്.
കൈയിൽ നിന്നുപോയ ഫിഷിങ് ബാഗ് ചൂണ്ടവെച്ച് പിടിക്കാനുള്ള ശ്രമത്തിനിടെ തെന്നിവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മെഡിസിൻ ഹാറ്റ് ക്രിക്കറ്റ് അസോസിയേഷൻ പിആർഒ ആയിരുന്നു രാജേഷ്. അനു പനങ്ങാടനാണ് ഭാര്യ.