- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂട് തുടരുന്നു; രാജ്യത്ത് ജലക്ഷാമത്തിന് സാധ്യത; രാജ്യത്തിന്റെ 60 ഓളം ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടേക്കാം; വെള്ളം ഉത്തരവാദിത്തത്തോടു കൂടി ഉപയോഗിക്കണമെന്ന് ഐറിഷ് വാട്ടർ
അയർലണ്ടിൽ ഉടനീളമുള്ള 15 പ്രദേശങ്ങൾ ചൂടുള്ള കാലാവസ്ഥയ്ക്കിടയിൽ നിലവിൽ ജലക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. 60 ഓളം ഭാഗങ്ങളിൽ ജലക്ഷാമ ഭീഷണിയിലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.ചില പ്രദേശങ്ങളിൽ താപനില 29 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ഇത് ജലത്തിന്റെ ആവശ്യകത വർധിപ്പിക്കുമെന്നും മെറ്റ് ഐറിയനും പ്രവചിക്കുന്നു
അതുകൊണ്ട് തന്നെ ജനങ്ങൾ വെള്ളം ഉപയോഗിക്കുന്നതിൽ കൂടുതൽ ഉത്തരാവാദിത്തം കാണിക്കണമെന്ന ഐറിഷ് വാട്ടറും മുന്നറിയിപ്പ് നല്കുന്നു.വരാനിരിക്കുന്ന ഉഷ്ണതരംഗം കണക്കിലെടുത്ത് ജനങ്ങളോട് കുടുതൽ ഉത്തരവാദിത്തോടെ ജലം ഉപയോഗിക്കാൻ തങ്ങൾ ആവശ്യപ്പെടുകയാണ്, ജനങ്ങൾ എത്രത്തോളം സഹകരിക്കുന്നുവോ, പ്രശ്‌നങ്ങൾ അത്രത്തോളം കുറയും. വെള്ളം അമിതമായി ഉപയോഗിക്കുകയാണെങ്കിൽ തങ്ങൾക്കും, തങ്ങളുടെ അയൽക്കാർക്കും, സമൂഹത്തിലും അത് വെല്ലുവിളിയാവുമെന്നത് മനസ്സിലാക്കണമെന്നും കമ്പനി പറഞ്ഞു.
ടാപ്പ് തുറന്നിടുന്നത് ശ്രദ്ധിക്കുക, ഷവർ ടൈം കുറയ്ക്കുക, ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുന്നതിന് അമിതമായി വെള്ളം ഉപയോഗിക്കാതിരിക്കുക, ഡിഷ്‌വാഷറുകൾ, വാഷിങ് മെഷീനുകൾ എന്നിവ ഫുൾ ലോഡിൽ മാത്രം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ഐറിഷ് വാട്ടർ നിർദ്ദേശിക്കുന്നു.ടാപ്പുകളിലെയും പൈപ്പ്‌ലൈനുകളിലെ.യും ലീക്കുകൾ കണ്ടെത്തണമെന്നും, പരിഹരിക്കണമെന്നും നിർദ്ദേശമുണ്ട്.
ഈയാഴ്ച രാജ്യത്ത് താപനില 25 ഡിഗ്രീയിൽ കൂടുമെന്നാണ് നിലവിൽ കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്ചയോടെ ഇത് ഊഷ്ണതരംഗത്തിന്റെ പരിധിയിലേക്ക് കടക്കുമെന്നും അറിയിച്ചു.