മ്പളവും വേതന വർദ്ധനയും സംബന്ധിച്ച തർക്കം, നോർവേയിലെ പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ അദ്ധ്യാപകർ രാജ്യവ്യാപകമായി പണിമുടക്കിയേക്കുമെന്ന് റിപ്പോർട്ട്.

സമരം എവിടെ, എപ്പോൾ, എത്ര പേരെ ബാധിക്കുമെന്ന് വെളിപ്പെടുത്താനാകില്ലന്നും സ്‌കൂൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യൂണിയൻ അറിയിച്ചു.

മെയ് മാസത്തിൽ നാഷണൽ അസോസിയേഷൻ ഓഫ് സ്‌കൂൾസ്, നോർവീജിയൻ അസോസിയേഷൻ ഓഫ് ലക്ചറേഴ്‌സ്, നോർവീജിയൻ എജ്യുക്കേഷൻ അസോസിയേഷൻ എന്നിവ ഈ കരാറിനെതിരെ രംഗത്തെത്തിയിരുന്നു. നിലവിൽ, ബർഗനിലെ 40 അദ്ധ്യാപകർ ഇതിനകം വേതനത്തെ ചൊല്ലി സമരത്തിലാണ്.