ദുബൈ: കേരളത്തെ സംബന്ധിച്ച് ഏറ്റവും വലിയ തണൽ പ്രവാസി സമൂഹമാണെന്നും അവരെ മാറ്റിനിർത്തിക്കൊണ്ട് കേരളത്തിന്റെ പുരോഗതിയെക്കുറിച്ച് പറയാൻ കഴിയില്ലെന്നും വടകര എം പി കെ മുരളീധരൻ പറഞ്ഞു.

വടകര എൻ ആർ ഐ ഫോറം ദുബായ് ഘടകത്തിന്റെ ഇരുപതാം വാർഷികാഘോഷം 'പ്രവാസോത്സവം 2022' വെബിനാറിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചു ഗായിക നിലാ രജീഷിന്റെ പ്രാർത്ഥനാ ഗാനത്തോടെ തുടങ്ങിയ ചടങ്ങിൽ ഫോറം പ്രസിഡന്റ് ഇ കെ ദിനേശൻ അധ്യക്ഷത വഹിച്ചു.

പഴയകാല പ്രവർത്തകരുടെ അനുഭവം- ഓർമ്മ പങ്കുവെക്കലിൽ ചരിത്രകാരൻ പി ഹരീന്ദ്രനാഥ് മുഖ്യ അതിഥിയായി പങ്കെടുത്തു.

ഫോറം രക്ഷാധികാരി ഡോ. പി ഹാരിസ് , സ്വാഗത സംഘം ജന കൺവീനർ കെ പി മുഹമ്മദ്, സാമ്പത്തിക കമ്മറ്റി ചെയർമാൻ ഹാരീസ് കോസ്‌മോസ്, പ്രോഗ്രാം കമ്മറ്റി കൺവീനർ സിറാജ് ഒഞ്ചിയം, അഡ്വ. സാജിദ് അബൂബക്കർ, സത്യൻ എസ്.ആർ, രാജൻ കൊളാവിപ്പാലം, ഇന്ദ്ര തയ്യിൽ, സി കെ കുഞ്ഞബ്ദുള്ള, അബ്ദുൾ ബാസിത്ത് എന്നിവർ ആശംസ നേർന്നു.

അനുഭവം-ഓർമ പരിപാടിയിൽ വടകര എൻ ആർ ഐ ഫോറം സ്ഥാപക നേതാക്കളായ ചന്ദ്രൻ ആയഞ്ചേരി , ഇസ്മയിൽ പുനത്തിൽ, പത്മനാഭൻ നമ്പ്യാർ ,ആനന്ദലക്ഷ്മി രാജീവ് , ഭരതൻ കുഞ്ഞിപ്പള്ളി എന്നിവർ ഫോറത്തിന്റെ ആരംഭ കാലത്തെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു. കൺവീനർ ജിജു കാർത്തികപ്പള്ളി നേതൃത്വം നൽകിയ പരിപാടിയിൽ സൂരജ്, റമൽ എന്നിവർ അവതാരകരായി.

ഇരുപതാം വാർഷികത്തിന്റെ ഭാഗമായി നടക്കാ നിരിക്കുന്ന പത്തിന പരിപാടികളായ രക്തദാനം, ആരോഗ്യ ബോധവത്കരണം, നിയമ ബോധവത്കരണം, ഓണാഘോഷം, കുടുംബ സംഗമം, വിനോദ യാത്ര, സമാപന സമ്മേളനം തുടങ്ങിയവയുടെ കൺവീനർമാരായ ഇക്‌ബാൽ ചെക്യാട്, രജീഷ് താഴെപറമ്പിൽ, മൂസ കോയമ്പ്രം, മുഹമ്മദ് ഏറാമല, പുഷ്പജൻ, ഭാസ്‌കരൻ കെ പി , ജിനു എം കെ, സുശീൽ കുമാർ , ബഷീർ മേപ്പയൂർ തുടങ്ങിയവർ പരിപാടികളെ കുറിച്ചു വിശദീകരിച്ചു.

ഫോറം ജന: സിക്രട്ടറി മനോജ് കെ. വി. സ്വാഗതവും ട്രഷറർ അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു