- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു
ന്യൂഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് യു യു ലളിതിനെ നിയമിച്ചു. നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ഈ മാസം 27ന് യു യു ലളിത് ചുമതലയേൽക്കും.
ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസ് ആണ് ഉദയ് ഉമേഷ് ലളിത് എന്ന യു യു ലളിത്. ഇദ്ദേഹം നവംബർ 8ന് വിരമിക്കും. 74 ദിവസം പദവിയിൽ ഉണ്ടാകും. നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണ ഓഗസ്റ്റ് 26ന് വിരമിക്കും. ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് ജസ്റ്റിസ് യു യു ലളിതിന്റെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് നിർദേശിച്ചത്.
അഭിഭാഷകവൃത്തിയിൽ നിന്നും നേരിട്ട് ന്യായാധിപനായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. 1971 ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എസ് എം സിക്രിയാണ് ആദ്യത്തെയാൾ.
മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റിസ് യുയു ലളിത്. 2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അതിനു മുമ്പ് സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനായിരുന്നു.
ന്യൂസ് ഡെസ്ക്