- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തർക്കത്തിനിടെ ഭർത്താവിന്റെ തലയ്ക്കടിച്ച് മുറിവേൽപ്പിച്ചു; ഭാര്യയ്ക്ക് ജയിൽ ശിക്ഷ
റിയാദ്: സൗദി അറേബ്യയിൽ ഭർത്താവിന്റെ തലയ്ക്കടിച്ച് മുറിവേൽപ്പിച്ച ഭാര്യയ്ക്ക് ജയിൽ ശിക്ഷ. കുടുംബ കലഹത്തിനിടെയുണ്ടായ അടിപിടിയിലായിരുന്നു സംഭവം. അടിയേറ്റ ഭർത്താവിന്റെ തലയിൽ പത്ത് തുന്നലുകൾ വേണ്ടിവന്നുവെന്നും അഭിഭാഷകൻ നവാഫ് അൽ നബാതി പറഞ്ഞു.
കൂട്ടുകാരി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ ഒരു ഓൺലൈൻ ടാക്‌സിയിൽ പോകാൻ ഒരുങ്ങിയ ഭാര്യയെ, യുവാവ് വിലക്കിയതാണ് സംഭവങ്ങളുടെ തുടക്കം. ഭർത്താവിന്റെ നിർബന്ധം കാരണം ടാക്‌സിയിൽ നിന്ന് യുവതിക്ക് പുറത്തിറങ്ങേണ്ടി വന്നു.
തിരികെ വീട്ടിൽ കയറിയ അവർ, മുന്നിൽ കണ്ട ഗ്ലാസ് എടുത്ത് ഭർത്താവിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ആഴത്തിലുള്ള മുറിവുണ്ടായെന്നും അത് ഭേദമാക്കാനായി 10 തുന്നലുകൾ ഇടേണ്ടിവന്നുവെന്നും 15 ദിവസത്തിലേറെ സമയമെടുത്തുവെന്നും ഭർത്താവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
കേസ് അന്വേഷണത്തിനിടെ ചോദ്യം ചെയ്തപ്പോൾ യുവതി കുറ്റം സമ്മതിച്ചു. തർക്കത്തിനിടെയാണ് ഇത്തരമൊരു സംഭവമുണ്ടാതെന്നായിരുന്നു യുവതിയുടെ വാദം. വിചാരണയ്ക്കിടെ കോടതിയിൽ വെച്ചും ഇവർ കുറ്റസമ്മതം നടത്തി. കേസ് അനുരഞ്ജനത്തിലെത്തിക്കാമെന്ന് ജഡ്ജി നിർദേശിച്ചെങ്കിലും ഭർത്താവ് വഴങ്ങിയില്ല. ഇതേ തുടർന്നാണ് ഇവരെ ആറ് ദിവസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചത്.