- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതച്ചെലവ് ഉയരുന്നതോടെ ബിയറിന്റെയും വൈനിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുന്ന കാര്യം പരിഗണിച്ച് സർക്കാർ; നടപടി വൈദ്യുതി, ഡീസൽ, പച്ചക്കറി, ഇന്റർനെറ്റ്, ഹോട്ടൽ, വിമാന നിരക്കുകൾ ഉയരുമെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ
പണപ്പെരുപ്പം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയതിന്റെ പ്രതിഫലനങ്ങൾ സാമൂഹിക ജീവിതത്തിൽ കണ്ടുതുടങ്ങി. പലിശ നിരക്കുയർത്തിയതോടെ വൈദ്യുതി, ഡീസൽ, പച്ചക്കറികൾ, ഇന്റർനെറ്റ്, ഹോട്ടൽ, വിമാന നിരക്കുകളിലെല്ലാം വർധനവുണ്ടാകും.
വർദ്ധിച്ചുവരുന്ന ചെലവിനിടെ ആശ്വാസ നടപടിയെന്നോണം ബിയറിന്റെയും വൈനിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റി്‌പ്പോർട്ട് പുറത്ത്.ഒരു കുപ്പി വൈനിൽ അഞ്ച് സെന്റ് വെട്ടിക്കുറച്ചാൽ ഖജനാവിന് വെറും 3.2 മില്യൺ യൂറോ ചെലവാകും എന്നാണ് കണക്കാക്കുന്നത്. ഒരു പൈന്റ് ബിയറിന്റെ എക്‌സൈസ് തീരുവ ഒരു സെന്റ് കുറച്ചാൽ നികുതി എടുക്കുന്നത് 6.2 മില്യൺ യൂറോ കുറയ്ക്കും.
യൂറോപ്പിലെ ഏറ്റവും ഉയർന്ന എക്‌സൈസ് തീരുവ അയർലണ്ടിലാണ്. അയൽരാജ്യമായ ഫ്രാൻസിൽ മദ്യപാനികൾ നൽകുന്ന വെറും 5 യൂറോയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു സാധാരണ കുപ്പി വിസ്‌കിക്ക് 12 യൂറോയാണ് എക്‌സൈസ് തീരുവ. യൂറോപ്പിലെ 14 രാജ്യങ്ങൾ എക്സൈസ് ഈടാക്കുന്നില്ലെങ്കിൽ ഇവിടെ ഒരു കുപ്പി വൈനിന്റെ തീരുവ ഏകദേശം 3 യൂറോയാണ്