ആലുവ: അന്തരിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ തോട്ടയ്ക്കാട്ടുകര ഐശ്വര്യ ലൈൻ കോലാഞ്ഞിയിൽ ഡോ. കെ.കെ.ജോർജിന് (82) ആദരാഞ്ജലികൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് മരിച്ചത്. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ (സി.എസ്.ഇ.എസ്) ചെയർമാനാണ്.സംസ്‌കാരം ഇന്ന് മൂന്നിനു യുസി കോളജ് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ നടക്കും. കോളജ് അദ്ധ്യാപകൻ, എസ്‌ബിഐ ഓഫിസർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അദ്ധ്യാപകൻ, എസ്‌ബിഐ ഓഫിസർ, തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് വിസിറ്റിങ് ഫെലോ എന്നീ നിലകളിലും പ്രവർത്തിച്ചു.
'കേരള വികസന മാതൃകയുടെ പരിമിതികൾ' ഉൾപ്പെടെ ശ്രദ്ധേയമായ പുസ്തകങ്ങളും പ്രബന്ധങ്ങളും രചിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് മരിച്ചത്. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ (സി.എസ്.ഇ.എസ്) ചെയർമാനാണ്.

യുഎസിലെ മെരിലാൻഡ് യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തിക ശാസ്ത്രവിഭാഗത്തിലും സെന്റർ ഫോർ ഫെഡറലിസത്തിലും സീനിയർ ഫുൾബ്രൈറ്റ് ഫെലോ, സംസ്ഥാന എക്‌സ്പൻഡിച്ചർ കമ്മിഷൻ അംഗം തുടങ്ങി അക്കാദമിക്, ഗവേഷണ, ഭരണ മേഖലകളിൽ ഒട്ടേറെ പദവികൾ വഹിച്ചു.

ഭാര്യ: ഷേർളി (ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥ). മക്കൾ: ജസ്റ്റിൻ ജോർജ് (ബിസിനസ്), ജീൻ ജോർജ് (അബുദാബി), ഡോ. ആൻ ജോർജ് (യുസി കോളജ്, ആലുവ). മരുമക്കൾ: പ്രഫ. സുമി (സെന്റ് തോമസ് കോളജ്, കോഴഞ്ചേരി), ഏബ്രഹാം വർഗീസ് (അബുദാബി), ഡോ. അറിവഴകൻ (സെന്റ് സേവ്യേഴ്സ് കോളജ്, പാളയംകോട്ട). കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് മരിച്ചത്. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ (സി.എസ്.ഇ.എസ്) ചെയർമാനാണ്.