- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അറുപത് ശതമാനം വരെ വിലക്കിഴിവ് നൽകുന്ന നാല് പ്രൊമോഷണൽ ക്യാമ്പയിനുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്
ദുബൈ: ഈ ഓഗസ്റ്റിൽ നാല് പ്രൊമോഷണൽ ക്യാമ്പയിനുകൾ തുടങ്ങുന്നതായി വെളിപ്പെടുത്തി യൂണിയൻ കോപ് ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി. പച്ചക്കറികൾ, പഴവർഗങ്ങൾ മറ്റ് വസ്തുക്കൾ എന്നിവ ഉൾപ്പെടെ നിരവധി ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്ന പ്രൊമോഷൻ, യൂണിയൻ കോപിന്റെ ദുബൈയിലെ എല്ലാ ശാഖകളിലും സ്മാർട്ട് ഓൺലൈൻ സ്റ്റോറിലും ലഭ്യമാണ്.
ഈ മാസത്തിൽ തന്നെ ഒരു സൂപ്പർ സെയിൽ ക്യാമ്പയിനിനും കോഓപ്പറേറ്റീവ് തുടക്കമിടുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഈ വിവരം എല്ലാ ഔദ്യോഗിക കമ്മ്യൂണിക്കേഷൻ ചാനലുകൾ വഴിയും പുറത്തുവിടും. തെരഞ്ഞെടുത്ത ഭക്ഷ്യ, കൺസ്യൂമർ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കിഴിവ് നൽകുന്നതാണ് സൂപ്പർ സെയിൽ ക്യാമ്പയിൻ. ഉപഭോക്താക്കൾക്ക് സന്തോഷം പകരാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ന്യായമായ വിലയ്ക്ക് ഉന്നത നിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണിത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പിന്തുണ നൽകുകയെന്ന യൂണിയൻ കോപിന്റെ കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവുകളുടെ ഭാഗം കൂടിയാണിത്.
ഉപഭോക്താക്കൾക്കായി യൂണിയൻ കോപിന് കൃത്യമായ പദ്ധതികളുണ്ടെന്നും, പ്രത്യേകിച്ച് ഈ മാസം നിലവിലുള്ള 'ബാക്ക് ടു സ്‌കൂൾ' ക്യാമ്പയിനിൽ വിലക്കിഴിവ് 65 ശതമാനത്തിലേറെയാണ്. 'ബാക്ക് ടു സ്‌കൂളി'ന് കീഴിൽ മൂന്ന് ക്യാമ്പയിനുകളാണുള്ളത്. എല്ലാവർക്കും ഗുണകരമാകുന്നതും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ പരിഗണിച്ചും, ശ്രദ്ധയോടെ തയ്യാറാക്കുന്ന മാർക്കറ്റിങ് പ്ലാനുകളാണ് കോഓപ്പറേറ്റീവ് വികസിപ്പിക്കുന്നത്.
ഓഗസ്റ്റ് ക്യാമ്പയിൻ തുടങ്ങിയെന്നും തെരഞ്ഞെടുത്ത വിഭാഗം പച്ചക്കറികൾ, പഴവർഗങ്ങൾ, ജ്യൂസുകൾ, വെള്ളം, പാലുൽപ്പന്നങ്ങൾ, മാംസ്യം, സ്വീറ്റ്സ്, സുഗന്ധവ്യജ്ഞനങ്ങൾ, അരി, എണ്ണ, മറ്റ് അവശ്യ ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ എന്നിവയാണ് ഇതിലുൾപ്പെടുത്തിയിട്ടുള്ളതെന്ന് ഡോ. അൽ ബസ്തകി വ്യക്തമാക്കി.