ക്ലിബേൺ (ടെക്‌സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്‌സസ്സിൽ ഗവർണ്ണറായി തുടരുന്നു ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു.

ഗൺ വയലൻസ്, പവർ ഗ്രിഡ് ഫിക്‌സേഷൻ, ടെക്‌സസ്സിലെ എല്ലാവരും ആരോഗ്യപരിരക്ഷ എന്നീ സുപ്രധാന വിഷയങ്ങൾ നേരിടുന്നതിൽ എബട്ട് പരാജയപ്പെട്ടുവെന്ന് ബെറ്റൊ കുറ്റപ്പെടുത്തി. ഡമോക്രാറ്റിക് ഗവർണ്ണർ സ്ഥാനാർ്തഥി തിരഞ്ഞെടുപ്പു പ്രചരണാർ്തഥം ടെക്‌സസ്സിലെ ക്ലീബോണിൽ ഓഗസ്റ്റ് 10 ബുധനാഴ്ച വോട്ടന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു. നാൽപത്തി ഒമ്പതു ദിവസത്തെ പ്രചരണ യാത്രയുടെ മദ്ധ്യത്തിലാണ് ക്ലീബോണിൽ എത്തിചേർന്നത്. മിനറൽ പെൽസിയും ബെറ്റോ പ്രചരണം നടത്തി. ഈ രണ്ടു സ്ഥലങ്ങളും റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമാണ്. രണ്ടാം തവണ അധികാരത്തിലെത്തിയ ഗവർണ്ണർ ഏബട്ട് അധികാര ദുർവിനിയോഗവും, അഴിമതിയും, പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം ഒരു മാറ്റം ആഗ്രഹിക്കുന്നു. ഇന്നത്തെ ഈ സ്ഥിതിയിൽ നിന്നും സംസ്ഥാനത്തെ കരകയറ്റമെങ്കിൽ ഗവർണർ ഏബട്ട് പുറത്തുപോകുകയും, ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിലെത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഗൺ ലോബിക്കും, നാഷ്ണൽ റൈഫിൾ അസ്സോസിയേഷനും നേട്ടം ഉണ്ടാക്കുന്നതിന് നമ്മുടെ കുട്ടിയുടെ ജീവൻ അവരുടെ മുമ്പിൽ എരിഞ്ഞു കൊടുക്കുകയാണ് ഗവർണ്ണർ ചെയ്യുന്നതെന്ന ഗുരുതര ആരോപണം ബെറ്റോ റൂർക്കെ ഉന്നയിച്ചു.