ഹൂസ്റ്റൺ : ആഗസ്‌റ് 16നു ചൊവാഴ്ച ഇന്റർനാഷണൽ പ്രയർലൈനിൽ മാർത്തോമാ സഭയിലെ സീനിയർ വികാരി ജനറാളും, കോട്ടയം മാർത്തോമ സിറിയൻ തിയളോജിക്കൽ സെമിനാരി മുൻപ്രിൻസിപ്പാളും,ബൈബിൾ പണ്ഡിതനും ,കൺവെൻഷൻ പ്രാസംഗീകനുമായ വെരി റവ ഡോ കെ ജി പോത്തൻ മുഖ്യ പ്രഭാഷണം നൽകുന്നു.

വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനയ്ക്കും ദൈവവചന കേൾവിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർ ലയ്ൻ. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർലൈൻ സജീവമാകുന്നത്.

വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ആഗസ്‌റ് 16നു ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന കെ ജി പോത്തൻ അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോൺ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന , ഫോൺ നമ്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ഫോൺ: ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602(കോർഡിനേറ്റർ).