- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഒഐസിസി ഇൻകാസ് ഖത്തർ, ക്വിറ്റ് ഇന്ത്യാ ദിനമാചരിച്ചു
OICC -ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാദിനം സമുചിതമായി ആചരിച്ചു. ഭാരതത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്ത ധീരരക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ചുകൊണ്ട്ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിപാടികൾ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല ഉൽഘാടനം ചെയ്തു.
ഭാരതം ശക്തമായ ഒരു ജനാധിപത്യ , മതേതര രാഷ്ട്രമായി രൂപപ്പെടുത്തിയതിലും, ലോകത്തിലെ ഏറ്റവും വലിയജനാധിപത്യ രാഷ്ട്രമായി നിലകൊള്ളുന്നതിലും ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റേയും , അതിന്റെ മൺമറഞ്ഞ സമുന്നതരായ നേതാക്കളുടേയും ത്യാഗോജ്ജ്വലമായ സംഭാവനകൾ -സമീർ തന്റെ ഉൽഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു.
ക്വിറ്റ് ഇന്ത്യാസമരങ്ങളുടെ ചരിത്രവും , പ്രാധാന്യങ്ങളും വിവരിച്ചുകൊണ്ട് OICC ഗ്‌ളോബൽ കമ്മിറ്റിയംഗം ജോൺഗിൽബർട്ട് മുഖ്യപ്രഭാഷണം നടത്തി.'പ്രവർത്തിക്കുക' അല്ലെങ്കിൽ മരിക്കുക' എന്ന ഗാന്ധിജിയുടെ ആഹ്വാനത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ വിടുക എന്ന മുദ്രാവക്യവുമായി അഹിംസയിലും,അക്രമരഹിത പാതയിലൂടെയും കൊടുമ്പിരിക്കൊണ്ട ഐതീഹാസികവും , സംഭവബഹുലവുമായനിരന്തര സമരങ്ങളുടെ ഉജ്ജ്വലമായ ഏടുകൾ ജോൺഗിൽബർട്ട് എടുത്ത് പറഞ്ഞു.
നാസ്സർ വടക്കേകാട്, ജൂട്ടസ്സ് പോൾ,സിറാജ് പാലൂർ,ഇൻകാസ് യൂത്ത് വിങ് പ്രസിഡണ്ട് നദീം,നാസർ കറുകപ്പാടം,അഷറഫ് പി എ നാസ്സർ , കുരുവിള ജോർജ്ജ്, ഷഹീൻ മജീദ് ,അജത്ത് എബ്രഹാം,ഷംസുദ്ദീൻ ഇസ്മയിൽ ,ജോയ് പോൾ,ജിജൊ ജർജ്ജ്,ഫസ്സൽ,നൈഫൽ കട്ടുപ്പാറ,സലീം ഇടശ്ശേരി, ഹാഷിം അപ്‌സര, രാഗേഷ് മഠത്തിൽ, വിനോദ്,നിയാസ്സ് കോട്ടപ്പുറം, തുടങ്ങിയവർ വിവിധ ജില്ലകളെ പ്രതിനധീകരിച്ച് ആശംസകളർപ്പിച്ചു.ജനറൽ സെക്രട്ടറി നിഹാസ്സ് കോടിയേരി സ്വാഗതവും , ജോർജ്ജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.