- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാൾ
ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാൾ 2022 ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 12 -ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്‌കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.തോമസ് മാത്യൂ (വികാരി, സെന്റ് മേരീസ് ഓർത്തോഡോക്‌സ് ഇടവക, ഷിക്കാഗോ) നേതൃത്വം നൽകും.
13 -ന് ശനിയാഴ്ച രാവിലെ 9 -മണിമുതൽ 3 -മണിവരെ നടക്കുന്ന ഹൂസ്റ്റൺ റീജിയൺ OCYM യുവജന സംഗമത്തിൽ റവ.ഫാ. ജേക്കബ് അനീഷ് വർഗീസ് (മുംബൈ) മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.
വൈകിട്ട് 6.00 -മണിക്ക് സന്ധ്യാ നമസ്‌കാരവും, തുടർന്ന് വചന ശുശ്രൂഷയും, റാസയും, നേർച്ചവിളമ്പും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.ഡോ. ഐസക് ബി.പ്രകാശ് (വികാരി, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്‌സ് ഇടവക, ഹൂസ്റ്റൺ) നേതൃത്വം നൽകും.
14-ന് രാവിലെ 8.30 -ന് പ്രഭാത പ്രാർത്ഥനയ്ക്കുശേഷം വെരി റവ. ജേക്കബ് ജോൺസ് കോർ എപ്പിസ്‌കോപ്പ (ഷിക്കാഗോ) റവ. ഫാ.ജോൺ മാത്യു (ഡാളസ് ), ഫാ. ജോൺസൺ പുഞ്ചക്കോണം എന്നുവരുടെ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാനയും, ഭക്തിനിർഭരമായ റാസയും, നേർച്ചവിളമ്പും നടക്കും. ഹൂസ്റ്റൺ സെന്റ് മേരീസ് ഇടവകയിൽ നിന്നും, സമീപ ഇടവകകളിൽ നിന്നുമായി വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാൻ കതൃനാമത്തിൽ ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം അറിയിച്ചു. ശ്രി.എറിക് മാത്യു (ട്രഷറർ), ശ്രീ.ഷാജി പുളിമൂട്ടിൽ (സെക്രട്ടറി), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ പെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ നടത്തിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി) 770-310-9050
ശ്രി.എറിക് മാത്യു (ട്രഷറർ) 443-314-9107
ശ്രീ.ഷാജി പുളിമൂട്ടിൽ (സെക്രട്ടറി) 832-775-5366