- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാൽ ഇഖാമ റദ്ദാവും; കുവൈത്തിൽ നവംബർ ഒന്നാം തീയ്യതി മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഇനി മുതൽ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കാനാവില്ല. ഇത്തരത്തിൽ ആറ് മാസത്തിലഘധികം വിദേശത്ത് താമസിക്കുന്നവരുടെ ഇഖാമ റദ്ദാവും. നവംബർ ഒന്നാം തീയ്യതി മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.
കുവൈത്തിലെ നിയമപ്രകാരം പ്രവാസികൾക്ക് രാജ്യത്തിന് പുറത്ത് താമസിക്കാനുള്ള പരമാവധി ദൈർഘ്യം ആറ് മാസമാണ്. എന്നാൽ കോവിഡ് സമയത്ത് മാനുഷിക പരിഗണന മുൻനിർത്തി പ്രവാസികൾക്ക് ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു നിൽക്കാനും താമസ രേഖകൾ ഓൺലൈനായി പുതുക്കാനും പ്രത്യേക അനുമതി നൽകിയിരുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ (ആർട്ടിക്കിൾ 18 പ്രകാരമുള്ള വിസ) ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു നിന്നാൽ വരുന്ന നവംബർ ഒന്നാം തീയ്യതി മുതൽ വിസ റദ്ദാക്കാനുള്ള ശുപാർശക്ക് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ് അംഗീകാരം നൽകാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
പുതിയ നിയമമനുസരിച്ച് മെയ് ഒന്നിന് മുമ്പ് കുവൈത്തിൽ നിന്ന് പുറത്തുപോയ പ്രവാസികൾ നവംബർ ഒന്നിന് മുമ്പ് രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കിൽ വിസ റദ്ദാവും. ആർട്ടിക്കിൾ 22, 24 എന്നിവ പ്രകാരം പ്രവാസികൾക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വിസകൾക്കും ഇതേ നിബന്ധന ബാധകമാക്കിയിട്ടുണ്ടെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.