ഗുരുഗ്രാം: അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് സംശയിച്ച് വീട്ടിനുള്ളിലിട്ട് കുത്തിക്കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഗുരുഗ്രാമിലെ സോനാദേവി(40) ആണ് ദാരുണായി കൊല്ലപ്പെട്ടത്. പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് 21 കാരനമായ മകൻ പർവേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചു.

നിരവധി തവണ കുത്തി സോനാദേവിയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കിടക്കയിൽ കെട്ടി അകത്ത് ഒളിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ദുർഗന്ധം വന്നതോടെ കെട്ടിട ഉടമ പരാതിയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച് നാല് ദിവസത്തിന് ശേഷം സോനാദേവിയുടെ മൃതദേഹം കണ്ടെത്തിയത്.

സോനാദേവിയുടെ സഹോദരൻ തുടർന്ന് പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച റോഹത്തിൽ നിന്നും പർവേഷിനെ അറസ്റ്റ് ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയടക്കമുള്ള കുറ്റം ചുമത്തിയാണ് പൊലീസ് പർവേഷിനെതിരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഭർത്താവിന്റെ മരണ ശേഷം സോനാദേവി സ്വന്തം ഗ്രാമമായ ഹിസാറിലെ ഗാർഹിയിലായിരുന്നു താമസിച്ചു വരുന്നത്. അവിടെ സ്വകാര്യ സ്‌കൂളിൽ വാർഡനായി ജോലിയും നോക്കിയിരുന്നു. ഏകദേശം ആറ് മാസം മുമ്പ് അവർ ജോലി വിടുകയും ഇതേ ഗ്രാമത്തിൽ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു.

സോനിപത്തിൽ താമസിക്കുകയായിരുന്ന പർവേഷ് ഇവിടെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. തുടർന്നാണ് അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന തോന്നൽ പർവേഷിനുണ്ടായത്. പലപ്പോഴും അമ്മ ഫോൺവിളിക്കുന്നത് താൻ കാണാറുണ്ടെന്നും പർവേഷ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.