കോതമംഗലം :ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ താഴ്‌ത്തും. ഇടമലയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ താഴ്‌ത്താൻ കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയർ (ഡാം സേഫ്റ്റി ) നിർദ്ദേശം നൽകി. ഡാമിലെ ജലനിരപ്പ് 163.8 മീറ്റർ ആയി താഴുമ്പോൾ ആയിരിക്കും ഷട്ടറുകൾ താഴ്‌ത്തുന്നത്. നിലവിൽ 1 ,4 ഷട്ടറുകൾ 120 സെന്റിമീറ്ററും 2,.3 ഷട്ടറുകൾ 125 സെന്റിമീറ്ററും വീതമാണ് ഉയർത്തിയിരിക്കുന്നത്.

2, 3 ഷട്ടറുകൾ 25 സെന്റിമീറ്റർ വീതവും 1, 4 ഷട്ടറുകൾ 70 സെന്റിമീറ്റർ വീതവും താഴ്‌ത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.