- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണപരിഷ്കാരങ്ങൾ ചൊടിപ്പിച്ചു; അനിശ്ചിതകാല സമരം സിഐടിയു പ്രഖ്യാപിച്ചത് ജീവനക്കാരുടെ സ്ഥലംമാറ്റത്തിന്റെ പേരിൽ; മണിക്കൂറുകൾക്കുള്ളിൽ സമരം പിൻവലിച്ചു; ഉറപ്പു കിട്ടിയെന്ന് യൂണിയൻ നേതൃത്വം; ചർച്ച നടത്തിയിട്ടില്ലെന്ന് ഹൈഡൽ ടൂറിസം ഡയറക്ടർ
മൂന്നാർ: കേരള ഹൈഡൽ ടൂറിസം മൂന്നാർ സർക്യൂട്ടിന്റെ കീഴിലുള്ള പാർക്കിൽ സിഐ.ടി.യു ആരംഭിച്ച അനിശ്ചിതകാല സമരത്തിന് മണിക്കൂറുകൾക്കുള്ളിൽ വിരാമം. സ്ഥലം മാറ്റിയവരെ ഉത്തരവ് റദ്ദാക്കി തിരിച്ചുകൊണ്ടുവരുന്നത് വരെ സമരം അവസാനിപ്പിക്കില്ല എന്നായിരുന്നു യൂണിയൻ നേതാക്കൾ പ്രഖ്യാപിച്ചിരുന്നത്. ആവശ്യങ്ങൾ ഈ മാസം 20 നുള്ളിൽ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് ഹൈഡൽ ടൂറിസം ഡയറക്ടർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്നാണ് സിഐ.ടി.യു പ്രാദേശിക നേതാവ് കെ.കെ വിജയൻ മറുനാടനോട് പ്രതികരിച്ചത്.
.
എന്നാൽ സമരക്കാരുമായി തന്റെ ഭാഗത്തു നിന്നും ചർച്ചയുണ്ടായിട്ടില്ല ന്നാണ് ഹൈഡൽ ടൂറിസം ഡയറക്ടർ യുടെനരേന്ദ്രനാഥ വെല്ലൂരി പറയുന്നത്. ഡയറക്ടറുടെ വാക്കുകൾ ഇങ്ങിനെ..
ഹൈഡൽ ടൂറിസം ജീവനക്കാരായ 53 പേരെ സ്ഥലം മാറ്റിയിരുന്നു. ഇതിൽ വയനാട് നിന്നും മൂന്നാറിലേക്ക് 10 പേർക്ക് സ്ഥലം മാറ്റം നൽകിയിരുന്നു. അന്വേഷണത്തിൽ ക്രമേക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വയനാട് കേന്ദ്രത്തിൽ നിന്നും ഒരു ജീവനക്കാരനെ പുറത്താക്കാനും മറ്റുള്ളവരെ സ്ഥലം മാറ്റാനും വിജിലൻസ് ശുപാർശ ചെയ്തിരുന്നു.
സ്വാഭാവിക നടപടിയുടെ ഭാഗമായി മൂന്നാറിൽ നിന്നും 10 പേരെ വയനാടിന് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സ്ഥലം മാറ്റപ്പെട്ടവർക്ക് ആക്ഷേപം ബോധിപ്പിക്കാൻ 7 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. 29 - പേർ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ അന്വേഷിക്കേണ്ടതിനാൽ ആക്ഷേപങ്ങളുടെ കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല.
ഇന്ന് താൻ സ്ഥലത്തുണ്ടായിരുന്നില്ല. ആരുമായും സമരം സംബന്ധിച്ച് ചർച്ച നടത്തിയിട്ടുമില്ല. ഈ സ്ഥിതി നിലനിൽക്കെയാണ് സി ഐ റ്റി യു ഇന്ന് സമരം നടത്തുകയാണെന്ന് അറിയിച്ചത്. ഉച്ച കഴിഞ്ഞ് സമരം പിൻവലിക്കുകയാണെന്നും അറിയിക്കുകയായിരുന്നു. ഡയറക്ടർ വിശദമാക്കി.
ഭരണപക്ഷ യൂണിയൻ അനിശ്ചിത കാല സമരം പ്രഖ്യാപിക്കുകയും മണിക്കൂറുകൾക്കുള്ളിൽ ആവശ്യങ്ങളിൽ തീരുമാനം ആകാതെ സമരം പിൻവലിക്കുകയും ചെയ്ത സംഭവം പ്രതിപക്ഷ യൂണിയന്റെ ഇടപെടലിനെത്തുടർന്നാണ് പുറത്തറിയുന്നത്.
ഇപ്പോഴത്തെ ഹൈഡൽ ടൂറിസം ഡയറക്ടർ ആയ നരേന്ദ്രനാഥ വെല്ലൂരി ഐ.എഫ്.എസ് ചുമതലയേറ്റ അന്നുമുതൽ കുത്തഴിഞ്ഞ് കിടന്ന ഹൈഡൽ ടൂറിസം സെന്ററുകളിൽ അടിമുടി നടത്തിയ ഭരണപരിഷ്‌കാരങ്ങളാണ് ഇടതു യൂണിയൻ നേതാക്കളേയും അംഗങ്ങളേയും ചൊടിപ്പിച്ചതെന്നാണ് പ്രതിപക്ഷ യൂണിയൻ നേതാക്കളുടെ ആരോപണം.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും സമയം ചിലവഴിക്കുന്നതിനും ഏക ആശ്രയമായ പഴയ മൂന്നാർ ഹൈഡൽ പാർക്ക് അടക്കമുള്ള ഹൈഡൽ ടൂറിസം സെന്ററുകളെ സമ്പൂർണ്ണമായി സ്തംഭിപ്പിച്ചും കോൺഗ്രസ് അനുകൂല സംഘടനകളിലെ ജീവനക്കാരെയടക്കം ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെയുമായിരുന്നു സമരം ആരംഭിച്ചത്.
ഹൈഡൽ ടൂറിസത്തിൽ മതിയായ യോഗ്യതയില്ലാത്തവരും അച്ചടക്ക നടപടി നേരിട്ട് ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട സിപിഎം പ്രാദേശിക നേതാവ് അടക്കമുള്ളവർ ജോലിചെയ്യുന്നതായും വലിയ തോതിലുള്ള അഴിമതി നടക്കുന്നതായും കാണിച്ച് നിരവധി പരാതികൾ ഹൈഡൽ ടൂറിസം ഡയറക്ടർക്കും കെ.എസ് ഇ.ബി വിജിലൻസ് വിഭാഗത്തിനും എന്നിവർക്കും ലഭിച്ചിരുന്നു.
ഇതേ തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണങ്ങളുടെ കൂടെ അടിസ്ഥാനത്തിലാണ് ഹൈഡൽ ടൂറിസം മൂന്നാർ വയനാട് സർക്യൂട്ടുകളിലുള്ളവരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്.
മൂന്നർ സർക്യൂട്ടിൽപെട്ടതും ഇടത് യൂണിയനിൽ അംഗങ്ങളായവരുമായ ഭൂരിഭാഗം പേരെയും ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റിയതായും ഇതിൽ സിപിഎം ജില്ലാസെക്രട്ടറിയേറ്റ് മെമ്പറുടെ മകൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് സൂചന.
മറുനാടന് മലയാളി ലേഖകന്.